മസ്കത്ത്: പതിനെട്ടാമത് ശൈഖ് സായിദ് പുസ്തക അവാർഡിന്റെ പട്ടികയിൽ ഇടം പിടിച്ച് പ്രമുഖ ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തി. ജോഖ അൽ ഹാർത്തി രചിച്ചതും സുവൈന അൽ തുവിയ വിവർത്തനം ചെയ്തതുമായ ‘അൽ ജസദ് ഫി അൽ ഹസ്ൽ അൽ ഹദ്രി’ എന്ന പുസ്തകമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അബൂദബി അറബിക് ലാംഗ്വേജ് സെന്റർ (എ.എൽ.സി) വിവർത്തനം, സാഹിത്യ-കലാ നിരൂപണം, രാജ്യങ്ങളുടെ വികസനത്തിനുള്ള സംഭാവനകൾ എന്നിവക്കാണ് അവാർഡ് നൽകുന്നത്. എല്ലാ എൻട്രികളുടെയും വിലയിരുത്തൽ ജഡ്ജിങ് കമ്മിറ്റികൾ ആരംഭിച്ചതോടെയാണ് പട്ടികകൾ പ്രഖ്യാപിച്ചത്.
ഈ വർഷം ശൈഖ് സായിദ് ബുക്ക് അവാർഡിന്, അതിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ എൻട്രികളാണ് ലഭിച്ചത്. 74 രാജ്യങ്ങളിൽ നിന്ന് 4,240 നോമിനേഷനുകളാണ് കിട്ടിയിട്ടുള്ളത്. 19 അറബ് രാജ്യങ്ങളും 55 മറ്റ് രാജ്യങ്ങളും ഉൾപ്പെടെയാണിത്. യുവ എഴുത്തുകാരുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചത്. സാഹിത്യവും ബാലസാഹിത്യവുമാണ് തൊട്ടടുത്ത് നോമിനേഷനുകൾ ലഭിച്ച വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.