എസ്.കെ. പൊറ്റെക്കാട്ട് സ്‌മാരക പുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

കോഴിക്കോട്: എസ്.കെ. പൊറ്റെക്കാട്ട് സ്‌മാരക പുരസ്‌കാരം സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് സമ്മാനിക്കും. കഥ,നോവൽ,ലേഖനം,പ്രഭാഷണം എന്നീ മേഖലകളിലെ സംഭാവനകൾ, നിലപാടുകളിലെ മാനവികത എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം കെ.പി രാമാനുണ്ണിക്ക് നൽകാൻ തീരുമാനിച്ചതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാമനുണ്ണിയുടെ ‘ഹൈന്ദവം’ എന്ന കഥാപുസ്‌തകമാണ് പുരസ്‌കാരത്തിനു അർഹത നേടിയിരിക്കുന്നത്.

ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ അത്യന്തം കാലത്മകമായി അവതരിപ്പിക്കുന്നു എന്നതാണ് ഹൈന്ദവത്തിലെ കഥകളുടെ പ്രത്യേകതയെന്ന് ജൂറി വിലയിരുത്തി. 25000രൂപയും പ്രശംസാപത്രവും ശില്‌പവും അടങ്ങുന്നതാണ് പുരസ്ക‌ാരം. പ്രഫ. എം.കെ. സാനു, ഡോ. പി. സോമൻ, ശ്രീമതി സുജാ സൂസൻ ജോർജ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്.


മറ്റ് പുരസ്‌കാരങ്ങൾക്ക് 10000 രൂപ വീതം സമ്മാനിക്കും. കഥ: അക്ബർ ആലിക്കര (കൃതി ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം: അഭിഷേക് പള്ളത്തേരി (കൃതി -ആഫ്രിക്കയുടെ വേരുകൾ) കവിത: ശിവാസ് വാഴമുട്ടം (കൃതി -പുലരിക്കും മുൻപേ), ബാലസാഹിത്യം: ഡോ. അനിൽകുമാർ എസ്.ഡി (കൃതി -അഭിലാഷ് മോഹൻ 8A), നോവൽ: ബി എൻ റോയ് (കൃതി -കുര്യൻ കടവ് ) ലേഖനം: കൃഷ്‌ണകുമാർ കൃഷ്‌ണജീവനം (കൃതി -ആത്മോപദേശശതകം ഒരു ഉപനിഷദ് ദർപ്പണം ) ഉജ്വലബാലപ്രതിഭ: ഓസ്റ്റിൻ അജിത് (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി, ഗ്രന്ഥകാരൻ, വിവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, വന്യമൃഗ സംരക്ഷണത്തിന് തൻ്റെ പുസ്‌തകം വിറ്റു കിട്ടുന്ന പണം ഉപയോഗിക്കുന്നു ). പുരസ്ക‌ാരങ്ങൾ ജൂൺ അവസാനവാരം കോഴിക്കോട് സമ്മാനിക്കുമെന്ന് സുജാ സൂസൻ ജോർജ്, സമിതി ചെയർമാൻ രമേശൻ ദേവപ്രിയം, ഖജാൻജി പി.കെ. റാണി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - SK Potekkat Memorial Award For KP Ramanunni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT