ദയാബായ് (ചിത്രം: ബൈജു കൊടുവള്ളി)

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്ന് ദയാബായി പിന്മാറി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്ന് സാമൂഹിക പ്രവർത്തക ദയാബായി പിന്മാറി. കാസർഗോഡ് നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു ​ദയാബായി ആഗ്രഹിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയും ഇപ്പോൾ, താമസിക്കുന്ന മധ്യപ്രദേശിനും കാസർഗോഡിനും ഇടയിലുള്ള ദൂരവുമാണ് പിൻമാറാൻ കാരണമായത്.

നിലവിൽ, ഈ മേഖലയിൽ നടക്കുന്ന റോഡ് നിർമ്മാണം കാരണം യാത്ര എളുപ്പമല്ല. കാലാവസ്ഥയും അനുകൂലമല്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഏപ്രിൽ നാലിന് മുമ്പ് മധ്യപ്രദേശിൽ നിന്ന് കാസർഗോഡ് എത്താൻ കഴിഞ്ഞില്ലെന്ന് ദയാബായി പറഞ്ഞു. ഒരു പക്ഷെ ഞാൻ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാത്തത് ദൈവത്തിൻ്റെ തീരുമാനമായിരിക്കാമെന്നും ദയാ ബായി അഭിപ്രായപ്പെട്ടു.

ജനവിധി തേടാനുള്ള എൻ്റെ താൽപര്യത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ സമീപിച്ചതായി ദയാബായി പറഞ്ഞു. ഞാൻ സ്വതന്ത്രമായി മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഒരു പാർട്ടിയുമായും യോജിച്ച് പോകില്ലെന്നും അവരെ അറിയിച്ചതായും ദയാബായി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Social activist Daya Bai backs out of Lok Sabha polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.