ശ്രീകുമാരന്‍ തമ്പിക്ക് സർഗപ്രഭ പുരസ്കാരം

മാള: അന്തരിച്ച കലാകാരൻ പരമന്‍ അന്നമനടയുടെ പേരില്‍ സംഗീത രംഗത്തെ പ്രതിഭകള്‍ക്ക്​ എര്‍പ്പെടുത്തിയ സർഗപ്രഭ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം പരമന്‍ അന്നമനട ഫൗണ്ടേഷനാണ് എര്‍പ്പെടുത്തിയത്.

ഹാര്‍മോണിസ്റ്റും നാടക സംഗീത സംവിധായകനും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ ഒന്നാം ചരമ വാർഷിക ദിനമായ വ്യാഴാഴ്ച വൈകീട്ട്​ ആറിന് അന്നമനട കല്ലൂര്‍ എന്‍.എസ്.എസ്​ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജൻ പുരസ്കാരം സമർപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

Tags:    
News Summary - Sreekumaran Thampi was awarded the Sargaprabha award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT