ആനക്കര: 28 വർഷമായി തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നവയുഗ്, കലാസാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കാൻ നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നവയുഗ് സാഹിത്യ പ്രതിഭ പുരസ്കാരത്തിന് യുവ സാഹിത്യകാരനും അധ്യാപകനുമായ താജിഷ് ചേക്കോട് അർഹനായി. അക്ഷരജാലകം പ്രസിദ്ധീകരിച്ച താജിഷ് ചേക്കോടിന്റെ മഷിനോട്ടങ്ങൾ എന്ന കൃതിക്കാണ് പുരസ്കാരം. തിരുവാതിരക്കളി കലാകാരി ലത നമ്പൂതിരിക്കാണ് കലാപ്രതിഭ പുരസ്കാരം.
തിരുവാതിരക്കളി അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഇവർ വിവിധ മത്സരങ്ങളിലെ വിധികർത്താവാണ്. 5001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. നവംബർ ഏഴിന് രാവിലെ 11ന് തിരൂർ നവയുഗ് ഹിന്ദി കോളജ് 28ാമത് വാർഷികാഘോഷ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് നവയുഗ് ഡയറക്ടർ മുരളീധരൻ പരിയാപുരത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.