ത​ണ​ൽ - കവിത

ത​ണ​ലോ​ളം വ​രു​മോ എ​ന്തും!

നി​റ​ഞ്ഞൊ​ഴു​കു​ന്ന പ​ക​ൽ​ച്ചൂ​ടി​നാ​ൽ

നി​റ​യു​ന്ന മി​ഴി​യി​ലും ഇ​ട​റും മൊ​ഴി​യി​ലും

ത​ണ​ലോ​ളം വ​രു​മോ എ​ന്തും!

മീ​ന​ച്ചൂ​ടി​ലൊ​രു ക​നി​വു​തേ​ടും

പാ​ട​വ​ര​മ്പി​നും പു​ഴ​യ്ക്കും

ക​തി​രു​കാ​ണാ​ക്കി​ളി​യ്ക്കും

ത​ണ​ലോ​ളം വ​രു​മോ എ​ന്തും!

ഭ്രാ​ന്ത​നോ​ർ​മ​ക​ളി​ലൊ​രി​ട​നേ​ര​മെ​ങ്കി​ലും

മ​ഞ്ഞി​ൻ തൂ​വ​ൽ​സ്പ​ർ​ശ​മാ​യ്

പ​ല​കു​റി ഉ​ട​ഞ്ഞു​പോ​യൊ​രു സ്വ​പ്ന​ങ്ങ​ളി​ലും

ത​ണ​ലോ​ളം വ​രു​മോ എ​ന്തും!

ചു​ടു​കാ​ട്ടി​ലൊ​രു ശീ​ത​ള​തെ​ന്ന​ലാ​യി

പൂ​വു കാ​ണാ​ത്ത പൂ​മ്പാ​റ്റ​ക്കു​ഞ്ഞി​നും

നോ​വും ത​നു​വും മ​ന​വു​മു​ണ​ങ്ങാ​ൻ

ത​ണ​ലോ​ളം വ​രു​മോ എ​ന്തും!

ത​ണ​ലാ​കാ​നും ത​ണ​ലേ​കാ​നു​മൊ​രു

കൊ​ച്ചു മ​ര​മാ​കാ​നും ജീ​വ​നി​ലൊ​രു ശേ​ഷി​പ്പി​ലെ​ങ്കി​ലും ത​ണ​ലാ​കു​ക, ത​ണ​ലേ​കു​ക താ​ങ്ങാ​നൊ​രു

ത​ണ​ലോ​ളം വ​രു​മോ എ​ന്തും!.?

Tags:    
News Summary - Thanal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.