മു​ണ്ടൂ​ർ സേ​തു​മാ​ധ​വ‍െൻറ പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​വി ആ​ല​ങ്കോ​ട്​ ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മുണ്ടൂർ സേതുമാധവ‍​െൻറ സംഭാവനകൾ നിസ്തുലം –ആലങ്കോട് ലീലാകൃഷ്ണൻ

പാലക്കാട്: പ്രമുഖ സാഹിത്യകാരനും അധ്യാപകനും വാഗ്മിയുമായ മുണ്ടൂർ സേതുമാധവ‍െൻറ 80 ാം പിറന്നാൾ ആഘോഷിച്ചു. പാലക്കാട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മുണ്ടൂർ ഗ്രാമത്തി‍െൻറ ജീവിതങ്ങളേയും വിഹ്വലതകളേയും ലോകത്തിന് പരിചയപ്പെടുത്തിയ വലിയ മനുഷ്യനാണ് മുണ്ടൂർ സേതുമാധവനെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടൂർ സേതുമാധവ‍െൻറ 'കാലമേ'എന്ന പുസ്തകം പി.കെ.ആർ ചേനവും 'കലിയുഗം' മോഹൻദാസ് ശ്രീകൃഷ്ണപുരവും പ്രകാശനം ചെയ്തു. എസ്.കെ. കവിത അധ്യക്ഷത വഹിച്ചു. മുണ്ടൂരി‍െൻറ മകൾ കെ. ശ്യാമ സംസാരിച്ചു. പി.എ. വാസുദേവൻ, അഡ്വ. ഗോകുൽദാസ്, വി.കെ. ജയപ്രകാശ്, സി.ടി. കൃഷ്ണൻ, മുരളി മണ്ണൂർ, കെ.എ. ചന്ദ്രൻ, രാജേഷ് മോനോൻ, കാസിം, ചന്ദ്രൻകുട്ടി, മോഹൻദാസ് പാലാട്ട്, കെ.എൻ. സുരേഷ്കുമാർ, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ രാമശ്ശേരി എന്നിവർ ആശംസ പറഞ്ഞു. കെ. ഗാഥ കവിത ആലപിച്ചു. മുണ്ടൂർ സേതുമാധവൻ മറുപടി പ്രസംഗം നടത്തി.

Tags:    
News Summary - The contributions of Mundur Sethumadhava are invaluable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-22 07:34 GMT