പയ്യോളി: തൃക്കോട്ടൂർ എന്ന പഴയ കുറുമ്പ്രനാട് ദേശത്തിെൻറ ചരിത്രവും സംസ്കാരവും മുതൽ ഗ്രാമത്തിലെ സാധാരണക്കാരനിൽ സാധരണക്കാരന് വരെ തൂലികയിൽ ഇടംനൽകിയ കഥാകൃത്തിന് നാട്ടുകാരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
തിക്കോടിയെന്ന പഞ്ചായത്തിനേക്കാൾ തൃക്കോട്ടൂർ പെരുമ മലയാള സാഹിത്യത്തിന് സുപരിചിതമായത് യു.എ. ഖാദറിെൻറ രചനകളിലൂടെയാണ്. ഇടക്കാലത്ത് തിക്കോടിയും പിതാവിെൻറ തറവാട് വീടുള്ള കൊയിലാണ്ടിയും വിട്ട് കോഴിക്കോട് സ്ഥിരതാമസമാക്കിയെങ്കിലും തൃക്കോട്ടൂരുമായുള്ള മാനസിക ബന്ധം അദ്ദേഹം വിട്ടിരുന്നില്ല. ബർമക്കാരിയായ മാതാവിെൻറ മരണശേഷം ഏഴു വയസ്സു മുതൽ കളിച്ചു വളർന്ന തിക്കോടിയിലെ 'സീതീസ്' വീട്ടിൽ ഖാദറിെൻറ ചേതനയറ്റ ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ ഒരു നോക്കു കാണാൻ നാട്ടുകാർ തടിച്ചുകൂടി. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ജീവിതത്തിെൻറ നാനാതുറകളിൽപെട്ട നൂറു കണക്കിനു പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, കെ. ദാസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, യുവജനതാദൾ ദേശീയ അധ്യക്ഷൻ സലീം മടവൂർ, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുൽ റഹ്മാൻ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ലത്തീഫ് തുറയൂർ, സി. ഹനീഫ മാസ്റ്റർ, സി. ഹബീബ് മസ്ഊദ്, പി.കെ. അബ്ദുല്ല, എം.ടി. അഷറഫ്, നാടകരചയിതാവ് ചന്ദ്രശേഖരൻ തിക്കോടി, സാഹിത്യകാരൻ ഡോ. സോമൻ കടലൂർ, സന്തോഷ് തിക്കോടി, സുനിൽ മടപ്പള്ളി തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.