ഗാന്ധി സമാധാന പുരസ്കാരം പ്രമുഖ പ്രസാധകരായ ഗോരഖ്പൂരിലെ ഗീത പ്രസിന്

ന്യൂഡൽഹി: 2021ലെ ഗാന്ധി സമാധാന പുരസ്കാരം രാജ്യത്തെ പ്രമുഖ പ്രസാധകരായ ഗോരഖ്പൂരിലെ ഗീത പ്രസിന്. അഹിംസ അടക്കം ഗാന്ധിയൻ ആദർശത്തിലൂന്നി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ മാറ്റങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് ഗീത പ്രസ് ലഭിച്ചത്.

1923ൽ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സ്ഥാപിതമായ ഗീത പ്രസ് ലോകത്തിലെ വലിയ പ്രസാധകരിൽ ഒന്നാണ്. 16.21 കോടി ഭഗവത് ഗീതയും 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളും ഗീത പ്രസ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാപിതമായതിന്‍റെ 100-ാം വാർഷികത്തിൽ ഗീത പ്രസിന് പുരസ്കാരം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഗാ​ന്ധി​ജി​യു​ടെ 125-ാം ജ​ന്മ വാ​ർ​ഷി​ക​ത്തോ​ട് അനു​ബ​ന്ധി​ച്ച്​ 1995ലാണ് കേന്ദ്ര സർക്കാർ അ​ന്താ​രാ​ഷ്​​ട്ര ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആദ്യ പുരസ്കാരം ടാൻസാനിയയുടെ ആദ്യ പ്രസിഡന്‍റ് ജൂലിയസ് ന്യെരേരയ്ക്ക് ലഭിച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സും ഒ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​മു​ഖ​രാ​യ ര​ണ്ടു വ്യ​ക്തി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പു​ര​സ്​​കാ​ര സ​മി​തി.

2020ൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി മുജീബ് റഹ്മാനും 2019ൽ ഒമാൻ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അൽ സഈദ് എന്നിവർക്കായിരുന്നു ഗാന്ധി സമാധാന പുരസ്കാരം.

Tags:    
News Summary - The Gandhi Peace Prize for the year 2021 is being conferred on Gita Press, Gorakhpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.