ജെ.സി.ബി പുരസ്കാരം മലയാള സാഹിത്യത്തിനുള്ള അംഗീകാരം -ജയശ്രീ കളത്തിൽ

കോഴിക്കോട്: സാഹിത്യത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരമായ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിന് അർഹയായതിൽ അതീവ സന്തോഷം പ്രകടിപ്പിച്ച്​ ജയശ്രീ കളത്തിൽ. ഇത്​ മലയാള സാഹിത്യത്തിനുള്ള അംഗീകാരം കൂടിയാണ്. മലയാള സാഹിത്യത്തിന്​ലോകസാഹിത്യത്തിലെ മറ്റേത്​ ഭാഷക്കുമൊപ്പം നിൽക്കാൻ കെൽപുണ്ടെന്ന്​ തെളിയിക്കുന്നതാണ്​ പുരസ്കാരമെന്നും​ലണ്ടനിൽനിന്ന്​ അവർ 'മാധ്യമ'ത്തോട്​പറഞ്ഞു.

പുരസ്കാരത്തിന് അർഹമായ എസ്. ഹരീഷിന്‍റെ 'മീശ' എന്ന വിവാദ നോവൽ 'മുഷ് താഷ്​' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ജയശ്രീ കളത്തിലാണ്. ഹാർപർ കോളിൻസ് പുറത്തിറക്കിയ പുസ്തകം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതു തന്നെ താനും ഹരീഷും പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും ഒടുവിൽ അവാർഡ്​കൂടി ലഭിച്ചത്​ആ സന്തോഷം ഇരട്ടിപ്പിക്കുന്നതാണെന്നും ജയശ്രീ പറഞ്ഞു.

ഹരീഷിെൻറ ആദ്യ നോവലിനാണ്​അവാർഡ്​ ലഭിക്കുന്നത്. അവാർഡ് ലഭിക്കുന്ന ജയശ്രീയുടെ രണ്ടാമത്​ പരിഭാഷയാണ്​ 'മുഷ്​താഷ്​'. എൻ. പ്രഭാകരന്‍റെ 'ഒരു മലയാളി ഭ്രാന്തന്‍റെ ഡയറി' എന്ന നോവലിന്‍റെ 'ഡയറി ഒാഫ്​എ മലയാളി മാഡ്​മാൻ' എന്ന പരിഭാഷക്ക്​ 2019ലെ 'ക്രോസ്​വേഡ് ബുക്സി'െൻറ അവാർഡ്​ ലഭിച്ചിരുന്നു.

ന്യൂയോർക്ക്​ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസാധകരായ ഹാർപർ കോളിൻസ്​ആവശ്യപ്പെട്ടതനുസരിച്ചാണ്​ 'മീശ'യുടെ പരിഭാഷക്കൊരുങ്ങിയത്. മനോഹരമായ കഥ പറച്ചിലിെൻറ രീതിയും ഉള്ളടക്കവുമായി ഏറെ പ്രത്യേകതയുള്ള നോവലിനെ ഇംഗ്ലീഷ്​വായനക്കാരിലെത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.




എൻ. പ്രഭാകരന്‍റെ തന്നെ 'തിയ്യൂർ രേഖകൾ' ഹാർപർ കോളിൻസിനു വേണ്ടി മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ഏപ്രിലോടെ പുസ്തകം പുറത്തിറങ്ങും.

കോട്ടക്കൽ പാണ്ടമംഗലത്ത് പരേതനായ മേലാത്ര ജനാർദ്ദന പണിക്കരുടെയും കളത്തിൽ ശ്രീകുമാരിയുടെയും ഇളയ മകളാണ് ജയശ്രീ. കോട്ടക്കലിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഫാറൂഖ്​ കോളജിൽനിന്ന്​ ബിരുദവും കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയിൽനിന്ന്​ റാേങ്കാടെ എം.എ ബിരുദവും കരസ്​ഥമാക്കിയ ജയശ്രീ, ഹൈദരാബാദ് 'ഇഫ്ലു'വിൽനിന്ന്​ പി.എച്ച്.ഡി നേടി സന്നദ്ധപ്രവർത്തനരംഗത്ത്​ സജീവമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.