തിരുവനന്തപുരം: ഇക്കൊല്ലത്തെ കേരളോത്സവം ഒാൺലൈനിൽ നടക്കുമെന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അറിയിച്ചു. കലാമത്സരങ്ങൾ മാത്രമാണ് ഉണ്ടാവുക. ഇക്കുറി നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാം.
വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്േട്രഷനും വിഡിയോ അപ്ലോഡിങ്ങും. ഓൺലൈൻ രജിസ്േട്രഷൻ നവംബർ 25 മുതൽ 30 വരെ നടക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യക്തികൾക്കും ക്ലബുകൾക്കും രജിസ്റ്റർ ചെയ്യാം (www.keralotsavam.com). രജിസ്േട്രഷൻ പൂർത്തിയാകുേമ്പാൾ രജി. നമ്പറും കോഡ് നമ്പറും ലഭിക്കും. ഇൗ നമ്പർ ഉപയോഗിച്ചാണ് അടുത്തഘട്ടത്തിൽ മത്സര വിഡിയോകൾ അപ്ലോഡ് ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.