ജോർജി ഗോസ്‌പോഡിനോവ്, വലത്, അദ്ദേഹത്തിന്റെ വിവർത്തകയായ ഏഞ്ചല റോഡെൽ

ബുക്കർ പ്രൈസ് ജി​യോ​ർ​ജി ഗോ​സ് പോ​ഡി​നോ​വി​​െൻറ ടൈം ഷെൽട്ടറിന്; പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ്

ലണ്ടൻ: 2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ് ജി​യോ​ർ​ജി ഗോ​സ് പോ​ഡി​നോ​വി​​െൻറ ടൈം ഷെല്‍ട്ടറിന് (കാ​ല​ത്തി​​െൻറ അ​ഭ​യ​സ​​ങ്കേ​തം). ബള്‍ഗേറിയന്‍ എഴുത്തുകാരനും അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സാഹിത്യകാരനും വിവര്‍ത്തകനുമാണ് ജി​യോ​ർ​ജി ഗോ​സ് പോ​ഡി​നോ. ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ആഞ്ജല റോഡല്‍ ആണ് 'ടൈം ഷെല്‍ട്ടര്‍' വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പുസ്തകത്തിന്റെ ബൾഗേറിയൻ രചയിതാവായ ജി​യോ​ർ​ജി ഗോ​സ് പോ​ഡി​നോ, നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഏഞ്ചല റോഡെലുമായി ഏകദേശം 62,000 ഡോളർ വിലമതിക്കുന്ന 50,000 ബ്രിട്ടീഷ് പൗണ്ടിന്റെ സമ്മാനം പങ്കിടും. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഇവർ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഈ പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ് 55 കാരനായ ജി​യോ​ർ​ജി ഗോ​സ് പോ​ഡി​നോ. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണ് "ടൈം ഷെൽട്ടർ".

1968-ൽ യാംബോളിൽ ജനിച്ച ഗോസ്‌പോഡിനോവ് ത​െൻറ രാജ്യത്തെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ്. നോവലിലേക്ക് തിരിയുന്നതിന് മുമ്പ് അദ്ദേഹം ഒരു കവിയായിരുന്നു, അദ്ദേഹത്തി​െൻറ ആദ്യ നോവൽ "നാച്ചുറൽ നോവൽ" 1999 ൽ പ്രസിദ്ധീകരിച്ചു. സാഹിത്യ നൊബേൽ പുരസ്കാരം നേടിയ പോളിഷ് എഴുത്തുകാരി ഓർഗാ ടോകാർചുക് ഏറ്റവും ഉൽകൃഷ്ടമായ സാഹിത്യം എന്ന് ഈ നോവലിനെ നേരത്തെ വിശേഷിപ്പിച്ചിരുന്നു.


Tags:    
News Summary - ‘Time Shelter’ Wins International Booker Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT