ഓച്ചിറ: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സംസ്ഥാന വനിത-ശിശുവികസന വകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം അവാർഡ് ഓച്ചിറ മഠത്തിൽക്കാരാഴ്മ കൊറ്റമ്പള്ളി ഗായത്രി ഭവനത്തിൽ ഗോപകുമാറിന്റെ മകൻ വിഷ്ണുവിന് (18). ഭിന്നശേഷി വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്.
കൊച്ചി മുണ്ടംവേലി ഫാ. അഗസ്റ്റിനോ വിച്ചിനീസ് സ്പേഷൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. 25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. ചിത്രരചന, കാർട്ടൂൺ, രംഗോലി, ക്ലേ മോഡലിങ് എന്നീ മേഖലകളിലെ മികവ് പരിഗണിച്ചാണ് അവാർഡ്. ശ്രവണ വൈകല്യമുള്ള വിഷ്ണുവിന്റെ പഠനം കൊറ്റമ്പള്ളി ഗവ.എൽ.പി സ്കൂളിലായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്പെഷൽ സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ എറണാകുളം പള്ളുരുത്തിയിലാണ് താമസം.
കോട്ടയത്തു നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ചിത്രരചന, കാർട്ടൂൺ എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, എറണാകുളത്തു നടന്ന സംസ്ഥാന സ്പെഷൽ പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിങ്ങിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. വിമുക്തഭടനായ ഗോപകുമാറിന്റെയും ഗായത്രിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.