കോട്ടയം: പുരസ്കാരങ്ങളൊന്നും 'വാങ്ങിയിട്ടില്ലെന്ന്' ആത്മാഭിമാനത്തോടെ പറയാൻ കഴിയുമെന്ന് വയലാർ അവാർഡ് ജേതാവ് ബെന്യാമിൻ. കേരളത്തിൽ രണ്ടുതരത്തിൽ പുരസ്കാരങ്ങളുണ്ട്. ലഭിക്കുന്നതും വാങ്ങുന്നതും. തെൻറ എഴുത്തുജീവിതത്തിൽ തേടിയെത്തിയവയെല്ലാം സ്നേഹം കൊണ്ട്, തിരിച്ചറിവുകൊണ്ട്, വായനെകാണ്ട് പലരും സമ്മാനിച്ചിട്ടുള്ളതാണ്, വന്നുചേർന്നതാണ്. വാങ്ങിയിട്ടില്ലെന്ന് തലയുയർത്തി പറയാൻ കഴിയും- അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബിെൻറ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബെന്യാമിൻ.
എല്ലാക്കാലത്തും എഴുത്തിനും അക്ഷരങ്ങൾക്കുമെതിരെ എതിർപ്പുയർന്നിട്ടുണ്ട്. യാഥാർഥ്യങ്ങൾ പറഞ്ഞവർക്ക് ഭീഷണി നേരിടേണ്ടിവന്നിട്ടുണ്ട്. ഭരണകൂടത്തിനും മതത്തിനും രാഷ്ട്രീയത്തിനുമെതിരെ ശബ്ദമുയർത്തിയ എഴുത്തുകാർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കാലം പുരോഗമിച്ചിട്ടും ഇതിന് മാറ്റമില്ലെന്നതാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. എല്ലാ ഭീഷണികളെയും അവഗണിച്ച് പുതിയ കാലത്തെ അടയാളപ്പെടുത്തുകയെന്ന ദൗത്യമാണ് ഇപ്പോഴത്തെ എഴുത്തുകാർക്കുള്ളത്. ഭീഷണിയെ അതിജീവിച്ചവരാണ് മുൻഗാമികൾ. അത് പിന്തുടരണം. പറയാത്ത ചരിത്രങ്ങളും അവഗണിക്കപ്പെട്ട മനുഷ്യരെയും അടയാളപ്പെടുത്തണം. മറന്നുപോയ ചരിത്രത്തെ വീണ്ടെടുക്കുകയെന്ന കർത്തവ്യവും സാഹിത്യകാരൻമാർക്കുണ്ട്. സാഹിത്യത്തിെൻറ ധർമം രാഷ്ട്രീയം പറയുകയെന്നതാണ്- അദ്ദേഹം പറഞ്ഞു.
പ്രവാസജീവിതം ഇല്ലായിരുന്നെങ്കിൽ താൻ എഴുത്തുകാരനാകില്ലായിരുന്നു. ലോകത്തെയും നാടിനെയുമൊക്കെ മറ്റൊരു വീക്ഷണകോണിൽനിന്ന് കാണാൻ ഇക്കാലം സഹായിച്ചു. വിഷയമാണ് കൃതിയുടെ ഭാഷ നിശ്ചയിക്കുന്നതെന്നും മാധ്യമപ്രവർത്തകരുടെ േചാദ്യത്തിന് മറുപടിയായി ബെന്യാമിൻ പറഞ്ഞു. ഒാരോ വിഷയത്തിനും അനുസരിച്ച് ഭാഷയും വ്യത്യസ്തമാകണമെന്ന് വിചാരിക്കുന്നു.
ഒരു കൃതിയുടെ ഭാഷ പിന്നീട് ആവർത്തിക്കരുതെന്ന് നിർബന്ധ ബുദ്ധി പുലർത്താറുണ്ട്. ഏറ്റവും നന്നായി അറിയാമെങ്കിൽ ഏറ്റവും ലളിതമായി പറയാമെന്നാണ് തത്ത്വം. കഥയുടെ ഉറപ്പാണ് ലാളിത്യ രചനയുടെ അടിസ്ഥാനം. കൃതിയോട് നീതി പുലർത്തി സിനിമയാക്കുന്നതിൽ ഏതിർപ്പില്ല. കൂടുതൽ പേരിലേക്ക് എത്തുന്നതാണ് സിനിമ. എന്നാൽ, തനിക്ക് നോവൽ എഴുതുേമ്പാഴാണ് ഏറ്റവും ആഹ്ലാദം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലെ തെൻറ ഇടപെടൽ പൗരനെന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.