ചേർത്തല: അനശ്വരകവി വയലാർ രാമവർമയുടെ പേരിൽ സ്മൃതി മണ്ഡപത്തോടുചേർന്ന് നിർമിച്ച ചന്ദ്രകളഭം അനിശ്ചിതത്വത്തിൽ. കഴിഞ്ഞവർഷം പൊതുജനങ്ങൾക്കായി തുറന്നെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നില്ല. രാഘവപറമ്പിലെ കുടുംബ വീടിനോട് ചേർന്നാണ് സ്മൃതി മണ്ഡപവും വലിയ ഓഡിറ്റോറിയവും. വയലാറിെൻറ അമൂല്യങ്ങളായ പാട്ടുകളും സിനിമകളും പുസ്തകങ്ങളും സംരക്ഷിക്കാനാണ് കെട്ടിടം പണിതത്.
വൈദ്യുതി നിരക്ക്, ഓഡിറ്റോറിയവും പരിസരവും വൃത്തിയാക്കൽ, അറ്റകുറ്റ പരിപാലനച്ചെലവ് ഇതൊക്കെ ഓഡിറ്റോറിയം വാടകക്ക് നൽകി കിട്ടുന്ന വരുമാനംകൊണ്ട് നൽകാനാണ് ട്രസ്റ്റ് തീരുമാനം. എന്നാൽ, ഒരു വർഷമായി തുറന്നിട്ടും ഇതുവരെ വരുമാനം ലഭിച്ചിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ ഓഡിറ്റോറിയം വാടകക്ക് പോകാൻ ബുദ്ധിമുട്ടാവുമെന്നും പരിപാലനച്ചെലവ് സംബന്ധിച്ച് ആശങ്കയുണ്ടെന്നും മകൻ ശരത് ചന്ദ്രവർമ പറയുന്നു.
25 ലക്ഷം രൂപ ചെലവഴിച്ച് 2009 ജൂണിലായിരുന്നു നിർമാണം തുടങ്ങിയത്. ജില്ല പഞ്ചായത്തിൽനിന്നും സർക്കാറിൽനിന്നും ഒരു കോടി ചെലവഴിച്ചാണ് പൂർത്തീകരിച്ചത്.
കെട്ടിടത്തിൽ പ്രസിദ്ധ ചിത്രകാരൻ എം.ആർ.ഡി. ദത്തൻ വരച്ച വയലാർ അവാർഡ് ജേതാക്കളുടെ എണ്ണച്ചായാചിത്രങ്ങൾ ഫ്രെയിം ചെയ്ത് െവച്ചിട്ടുണ്ട്. പേക്ഷ, പൊതുജനങ്ങൾക്ക് കാണാനും വിദ്യാർഥികൾക്ക് പഠിക്കാനും അവസരം കിട്ടിയിട്ടില്ല. വയലാർ രക്തസാക്ഷി ദിനമായ 27ന് സ്മാരകത്തിൽ പുഷ്പാർച്ചനക്ക് മന്ത്രിമാരടക്കം അനവധിപേർ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.