'എന്നാലും ഒരു പ്രാവശ്യം കൂടി പറയാം'; ഫലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബെന്യാമിൻ

കോഴിക്കോട്​: ഫലസ്​തീന്​ നേരെയുള്ള ഇസ്രയേൽ അക്രമങ്ങളിൽ നിലപാട്​ വ്യക്തമാക്കി എഴുത്തുകാരൻ​ ബെന്യാമിൻ. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം ഫലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്ന്​ ​െബന്യാമിൻ ഫേസ്​ബുക്കിൽ കുറിച്ചു. എല്ലാകാലത്തും വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പമാണെന്ന്​ അദ്ദേഹം പറഞ്ഞു.

'ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം. സിറിയയിൽ ക്രിസ്ത്യാനികൾക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ / യൂറോപ്പിലെ ജൂതന്മാർക്കൊപ്പം' -അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണരൂപം:

ഫലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ? ഉണ്ടല്ലോ. ലോകരാഷ്ട്രീയം വായിച്ചു മനസിലാക്കി തുടങ്ങിയ കാലം മുതൽ ഇതേ വിഷയത്തിലും എന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അത് ഓരോ തവണയും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ആവർത്തിക്കേണ്ടതില്ല. അന്ന് നിങ്ങളത് കേട്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നം അല്ല.
എന്നാലും ഒരു പ്രാവശ്യം കൂടി പറയാം. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം അത് ഫലസ്തീൻ ജനതയ്ക്ക് ഒപ്പം ആണ്. എന്നു പറഞ്ഞാൽ വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പം.
ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം. സിറിയയിൽ ക്രിസ്ത്യാനികൾക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ / യൂറോപ്പിലെ ജൂതന്മാർക്കൊപ്പം.
ഒരിക്കൽ കൂടി പറയുന്നു. ജാതി മത വംശ രാഷ്ട്രീയത്തിനു അതിതമായി നിസ്സഹായകരായ സാധാരണ മനുഷ്യർക്കൊപ്പം. 

Full View


Tags:    
News Summary - writer Benyamin supports palestine on israel attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:53 GMT
access_time 2024-07-21 06:47 GMT