റൈ​റ്റേ​ഴ്സ് ഫോ​റം പു​സ്ത​ക പ്ര​കാ​ശ​ന​വും സാ​ഹി​ത്യ ച​ർ​ച്ച​യും ഇ​ന്ന്

 ബം​ഗ​ളൂ​രു: എ​സ്.​കെ. നാ​യ​ർ ര​ചി​ച്ച ‘പൂ​ച്ച​ക്ക​ണ്ണി സു​ന്ദ​രി​യാ​ണ്’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ പ്ര​കാ​ശ​ന​വും സാ​ഹി​ത്യ ച​ർ​ച്ച​യും ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10.30 മു​ത​ൽ വി​ജ​ന​പു​ര ജൂ​ബി​ലി സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യ ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ‘ക​ഥ​യും ക​ല​ഹ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ബാം​ഗ്ലൂ​ർ മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് ഫോ​റം പ്ര​സി​ഡ​ന്റ് ടി.​എ. ക​ലി​സ്റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ദൂ​ര​വാ​ണി​ന​ഗ​ർ കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. വി​ഷ്ണു​മം​ഗ​ലം കു​മാ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തും. ക​ഥാ​കാ​ര​ന്റെ ‘ചി​രി​ക്കു​ന്ന ചെ​രി​പ്പു​ക​ൾ’ എ​ന്ന പു​തി​യ സ​മാ​ഹാ​ര​ത്തി​ന്റെ ക​വ​ർ പ്ര​കാ​ശ​നം കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വാ​യ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി നി​ർ​വ​ഹി​ക്കും. ഫോ​ൺ: 9945304862, 9986454999.

Tags:    
News Summary - Writers Forum Book Release and Literary Discussion Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.