വോള്‍ സോയിങ്കയെ വായിക്കുകയാണല്ലേയെന്ന് എം.ടിയോട് യെച്ചൂരി, നവതിയാശംസകള്‍ നേര്‍ന്നു

കോഴിക്കോട്: മലയാളത്തി​െൻറ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് നവതിയാശംസ നേർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഏക സിവിൽ കോഡിനെതിരായ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു യെച്ചൂരി. ആശംസനേർന്ന് സംസാരിക്കവെ, പുസ്തകങ്ങൾ നോക്കി വോള്‍ സോയിങ്കയെ വായിക്കുകയാണല്ലേയെന്ന് എം.ടി യോട് യെച്ചൂരി ചോദിച്ചു. പുതിയ എഴുത്തിനെ കുറിച്ചും തിരക്കി.

സമകാലിക ഇന്ത്യൻ അവസ്ഥയെ കുറിച്ച​ുള്ള ആശങ്കകൾ പങ്കുവെച്ചു. ഇനിയുമെഴുതാന്‍ ദീര്‍ഘായുസുണ്ടാകട്ടെയെന്നും , എം.ടിയുടെ സിനിമകള്‍ പുരോഗമനചിന്തയുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരിയോടൊപ്പം എളമരം കരീം എം.പി, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Yechury wishes MT vasudevan nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.