മെക്സിക്കൊ സിറ്റി: 3000 വർഷം പഴക്കമുള്ള മീസോ-അമേരിക്കൻ കാൽപന്ത് കളി വീണ്ടെടുത്ത് മെക്സിക്കോയിൽ ഒരു സംഘം അത്‍ലറ്റുകൾ. സംഘമായി കളിക്കുന്ന ജ്യൂഗൊ ഡി പെലെോറ്റ എന്ന അനുഷ്ഠാന കായിക ഇനമാണ് വീണ്ടെടുത്തത്. സംഘമായി കളിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ കായിക ഇനമാണിത്. മായൻ, ഇൻകാസ്, അസ്റ്റെക്സ് എന്നീ വംശജർ കളിച്ചിരുന്ന ജ്യൂഗൊ ഡി പെലെോറ്റയ്ക്ക് സാംസ്കാരിക, മതപര പ്രാധാന്യങ്ങളുണ്ട്.
3.8 കിലോഗ്രാം ഭാരമുള്ള കല്ല് ഇടുപ്പ് കൊണ്ട് തട്ടിയാണ് ജ്യൂഗൊ ഡി പെലോറ്റ കളിക്കുക. അനുഷ്ഠാന കായിക ഇനമായത് കൊണ്ട് കളി തുടങ്ങുന്നതിന് മുൻപായി പ്രകൃതിയുടെ അനുഗ്രഹം വാങ്ങണമെന്നും എന്നാൽ മാത്രമേ അപകടങ്ങൾ പറ്റാതിരിക്കൂ എന്നുമാണ് വിശ്വാസം. ഇതിനായി പ്രത്യേക ചടങ്ങുകളുണ്ട്- അമേരിക്കൻ ബോൾഗെയിം കൂട്ടായ്മയുടെ പ്രസിഡന്‍റ് ആയ റെയ്ന എം ദ്സിബ് മീസോ പറയുന്നു.
പണ്ടുണ്ടായ സ്പാനിഷ് അധിനിവേശത്തോടെ 16-ാം നൂറ്റാണ്ടിൽ ജ്യൂഗൊ ഡി പെലോറ്റ നിരോധിക്കപ്പെട്ടു. പൈശാചികമായ കളിയാണെന്ന് ആക്ഷേപിച്ചായിരുന്നു നിരോധനം. അന്നിത് സംഭവിച്ചില്ലായിരുന്നെങ്കിൽ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കായിക ഇനമായി ഇത് വളരുമായിരുന്നുവെന്ന് കളിക്കാരനായ അർമാന്‍റൊ ഒസാരിയൊ പറയുന്നു.
2006ൽ ഈ പ്രാജക്ടുമായി വരുമ്പോൾ 30 കളിക്കാർ മാത്രമാണുണ്ടായിരുന്നത്. ഇവരിൽ മീസോ-അമേരിക്കൻ മായൻ വംശജരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.