പാലക്കാട്: ലോക്ഡൗണും കോവിഡ് ഭീതിയും കടന്ന് നല്ലോണമെത്തുന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ജില്ലയിലെ ഖാദി വിൽപനശാലകൾ. പ്രതിസന്ധികൾക്കിടയിലും കെട്ടിലും മട്ടിലും പുതുമയുമായി കേരളത്തിനുടുത്തൊരുങ്ങാൻ ഒാണേക്കാടി തയാറാക്കി കാത്തിരിക്കുകയാണ് പരമ്പരാഗത നെയ്ത്തുകാരും ഖാദി വകുപ്പും. കോവിഡ് പ്രതിസന്ധിയിൽ ഇക്കുറി ഇതുവരെ മറ്റെല്ലാ വ്യവസായങ്ങളെയും പോലെ വിൽപനയിൽ ഗണ്യമായ കുറവാണുണ്ടായത്. വിഷുവടക്കം ആഘോഷങ്ങൾക്ക് കോവിഡ് തടയിട്ടു. ഇനി ഒാണവിൽപനയിലാണ് വിപണിയുടെ പ്രതീക്ഷ.
വിൽപനയിൽ കുറവ്
ജില്ലയിൽ 52 ഉൽപാദന കേന്ദ്രങ്ങളാണുള്ളത്. എട്ട് ഗ്രാമസൗഭാഗ്യകളും രണ്ട് ഖാദി സൗഭാഗ്യകളും മൂന്ന് ഖാദി ഗ്രാമസൗഭാഗ്യകളുമടക്കം 13 ചില്ലറ വിൽപന കേന്ദ്രങ്ങളും. കോവിഡ് വ്യാപനത്തെ തുടർന്ന് പല യൂനിറ്റുകളുടെയും പ്രവർത്തനം മാസങ്ങേളാളം തടസ്സപ്പെട്ടിരുന്നു. പല തൊഴിലാളികളും പ്രതിസന്ധിയിലായി. എങ്കിലും ആവശ്യത്തിന് ഉൽപന്നങ്ങൾ വിൽപന കേന്ദ്രങ്ങളിലെത്തിക്കാനായതായി പാലക്കാട് ഖാദി പ്രോജക്ട് ഒാഫിസർ പി.എസ്. ശിവദാസൻ പറഞ്ഞു. ഒരു വർഷത്തിനിപ്പുറവും നീളുന്ന പ്രതിസന്ധിയിൽനിന്ന് ഇവർക്ക് കരകയറാനുള്ള പ്രതീക്ഷയാണ് ഒാണവിൽപന.
ഖാദി വകുപ്പിെൻറ കണക്കനുസരിച്ച് തദ്ദേശീയ ഉൽപന്നങ്ങളടക്കം ഇക്കുറി ഇതുവരെ 70 ലക്ഷത്തോളം മാത്രമാണ് വിൽപന. കേരളത്തിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ആഗസ്റ്റ് 30 വരെ 30 ശതമാനം റിബേറ്റ് സർക്കാർ നൽകുന്നുണ്ട്. ജില്ലയിൽ വിൽപനയുടെ 90 ശതമാനവും ഒാണക്കാലത്താണ് നടക്കുക. സാധാരണ നൽകുന്ന 30 ശതമാനം ഇളവിനു പുറമെ 10 ശതമാനം അധിക ഡിസ്കൗണ്ടും ഉപഭോക്താക്കൾക്ക് ലഭ്യമാവുമെന്നും വരുംദിവസങ്ങളിൽ വിപണിയുണരുമെന്നാണ് കരുതുന്നതെന്നും പി.എസ്. ശിവദാസൻ പറഞ്ഞു.
ഒാണവിപണിയിൽ ട്രെൻഡാവാൻ ഖാദി
യുവജനങ്ങൾക്കിടയിൽ ഖാദിക്ക് പ്രിയം ഏറിവരുന്നതാണ് വിപണിയിൽ കാണാനാവുന്നതെന്ന് അധികൃതർ പറയുന്നു. ഇക്കുറി ഒാണത്തിന് ട്രെൻഡിനൊപ്പം ഖാദിയുടെ വസ്ത്ര കിറ്റുമുണ്ട്. 5000 രൂപയുടെ വസ്ത്ര കിറ്റ് 2999 രൂപക്കാണ് ഒാണക്കാലത്ത് ലഭ്യമാക്കുക. ഒരു കുടുംബത്തിന് വേണ്ട എട്ട് വസ്ത്രങ്ങളടങ്ങുന്നതാണ് കിറ്റ്. രണ്ട് ഷർട്ട് പീസുകൾ, ഒരു ഡബിൾ മുണ്ട്, ഒരു സിംഗിൾ ബെഡ് ഷീറ്റ്, കളർ ഒറ്റമുണ്ട്, ചുരിദാർ മെറ്റീരിയൽ, കുപ്പടം മുണ്ട്, തോർത്ത്, മൂന്ന് മാസ്ക്കുകൾ എന്നിവ കിറ്റിലുണ്ടാകും. മെത്തകൾ മുതൽ ഒാണപ്പുടവകളും ഇതര വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായാണ് ജില്ലയിൽ ഖാദി വകുപ്പ് ഒാണത്തെ വരവേൽക്കുന്നത്. ഇക്കുറി ഖാദിയുടെ ഗുണമേന്മയുള്ള മാസ്ക്കുകളും വിപണിയിലുണ്ട്.
17 രൂപക്ക് വിൽപന കേന്ദ്രങ്ങളിൽനിന്നും ഖാദി മാസ്ക്കുകൾ വാങ്ങാം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഖാദി സിൽക്ക് ഉൽപന്നങ്ങളടക്കമുള്ളവയുടെ ശ്രേണിയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഖാദി ബോർഡിന് കീഴിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ, ഗ്രാമ സൗഭാഗ്യ വിൽപനശാലകളിൽ ഖാദി ഉൽപന്നങ്ങളും ഖാദി കിറ്റും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.