വീരാജ്പേട്ട: കുടക് മലയാളികളുടെ ഒാണാഘോഷത്തിന് പതിവ് തിളക്കമില്ല. തുടർച്ചയായി മൂന്നാംവർഷവും വർണങ്ങളില്ലാത്ത ഒാണമാണ് കുടക് മലയാളികൾക്ക്. 2018ലും 2019ലും പ്രകൃതിക്ഷോഭത്തിന് പിന്നാലെയാണ് ഒാണം വന്നതെങ്കിൽ ഇത്തവണ കോവിഡാണ് വില്ലൻ.
നാട്ടിലുള്ള ബന്ധുക്കളെയും മറ്റും സന്ദർശിച്ച് ആശംസകൾ കൈമാറാൻ സാധിക്കുന്നില്ല. പൂ ചന്തകളും മങ്ങിയ നിലയിലാണ്. കോവിഡും മറ്റും കച്ചവടത്തെ ബാധിച്ചതിനോടൊപ്പം ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ കർണാടക പൂ കച്ചവടക്കാരെ അനുവദിക്കാത്തതും തിരിച്ചടിയായെന്ന് 15 വർഷമായി ഒാണത്തിന് പൂ കച്ചവടം നടത്തുന്ന പിരിയ പട്ടണ സ്വദേശി മഞ്ജുനാഥ് പറഞ്ഞു.
ഞായറാഴ്ച പൂക്കൾ കയറ്റിയ 10ലധികം വാഹനങ്ങളെ കേരള പൊലീസ് പരിശോധിച്ച് തിരിച്ചയച്ചു. ഇൗ പൂക്കൾ മൊത്തം വീരാജ്പേട്ടയിൽ തന്നെ വിറ്റഴിക്കേണ്ട ഗതിയാണ്. വിലകൂട്ടാനും തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.