ഓണ​മൊക്കെയല്ലേ... ഇതാ കുറച്ച്​ ഓണക്കളികള്‍

ആട്ടക്കളം കുത്തല്‍പഴയകാല ഓണക്കളികളില്‍ പ്രധാനമാണ് ആട്ടക്കളം കുത്തല്‍. ചെറിയ യുദ്ധത്തി​െൻറ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് വൃത്തം വരച്ച് കുട്ടികളെല്ലാം അതിനുള്ളില്‍ നില്‍ക്കും. വൃത്തത്തിന് പുറത്ത് ഒന്നോ രണ്ടോ ആളുകളും മധ്യസ്ഥനായി നായകനും ഉണ്ടാവും. പുറത്തുള്ളവര്‍ അകത്ത് നില്‍ക്കുന്നവരെ പിടിച്ചുവലിച്ച് പുറത്തു കൊണ്ടുവരുന്നതാണ് കളി. ഒരാളെ പുറത്തു കടത്തിയാല്‍ അയാളും മറ്റുള്ളവരെ പുറത്തു കടത്താന്‍ കൂടണം. എല്ലാവരെയും പുറത്താക്കുന്നതോടെ കളി അവസാനിക്കും. ഈ കളിക്ക് വേറെയും നിയമങ്ങളുണ്ട്. കൈകൊട്ടിക്കളിസ്ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്ക്​....

ആട്ടക്കളം കുത്തല്‍

പഴയകാല ഓണക്കളികളില്‍ പ്രധാനമാണ് ആട്ടക്കളം കുത്തല്‍. ചെറിയ യുദ്ധത്തി​െൻറ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് വൃത്തം വരച്ച് കുട്ടികളെല്ലാം അതിനുള്ളില്‍ നില്‍ക്കും. വൃത്തത്തിന് പുറത്ത് ഒന്നോ രണ്ടോ ആളുകളും മധ്യസ്ഥനായി നായകനും ഉണ്ടാവും. പുറത്തുള്ളവര്‍ അകത്ത് നില്‍ക്കുന്നവരെ പിടിച്ചുവലിച്ച് പുറത്തു കൊണ്ടുവരുന്നതാണ് കളി. ഒരാളെ പുറത്തു കടത്തിയാല്‍ അയാളും മറ്റുള്ളവരെ പുറത്തു കടത്താന്‍ കൂടണം. എല്ലാവരെയും പുറത്താക്കുന്നതോടെ കളി അവസാനിക്കും. ഈ കളിക്ക് വേറെയും നിയമങ്ങളുണ്ട്.

കൈകൊട്ടിക്കളി

സ്ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്ക്​. വീടുകളുടെ അകത്തളങ്ങളില്‍ നടത്തിപ്പോന്നിരുന്ന ഇത് പിൽക്കാലത്ത് മുറ്റത്തെ പൂക്കളത്തിനു വലംവെച്ചും നടക്കുന്നു. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍നിന്ന് ചുവടു​െവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് രീതി. കൂട്ടായ്മയുടെയും സാര്‍വലൗകികത്തി​െൻറയും ഈ നൃത്തത്തില്‍ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായി കാണാം. ചിലയിടങ്ങളില്‍ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു.

പുലികളി

അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരി​െൻറ പുലികളി എന്നറിയാമല്ലോ. ഓണത്തിനും പുലികളിയുണ്ട്. നാലാമോണത്തി​െൻറയന്ന്​ വൈകീട്ട് നടക്കുന്ന പുലികളിക്ക് വേഷം കെട്ടല്‍ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. വന്യതാളവും താളത്തിന് വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലികളിയുടെ പ്രത്യേകതകളാണ്. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു. കുടവയറുള്ള പുലികളിക്കാരാണ് പ്രധാനികള്‍. ഇവര്‍ അരമണി ധരിക്കാറുണ്ട്.

ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)

തൃശൂര്‍, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കലാരൂപമാണ് കുമ്മാട്ടി. തൃശൂരില്‍ നെല്ലങ്കര, കിഴക്കുമ്പാട്ടുകര ദേശക്കാര്‍ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. നെല്ലങ്കരയില്‍ തിരുവോണത്തിനാണ് കുമ്മാട്ടി ആഘോഷം. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളില്‍ ഓണത്തപ്പനെ വരവേല്‍ക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.

ഓണത്തല്ല്

ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച 'മധുരൈ കാഞ്ചി'യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്​ടിചുരുട്ടി ഇടിക്ക​ുകയോ ചവിട്ടുകയോ പാടില്ല. വ്യവസ്ഥ തെറ്റുമ്പോള്‍ തല്ലുകാരെ പിടിച്ചുമാറ്റാന്‍ റഫറിയുണ്ട്. നിരന്നുനില്‍ക്കുന്ന രണ്ടു ചേരിക്കാര്‍ക്കും നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ് തല്ല് നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ല് തുടങ്ങിയാല്‍ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടുപോകരുതെന്ന് നിയമമുണ്ട്.

ഓണക്കളി

ഓണത്തോടനുബന്ധിച്ച് നടന്നുവരുന്ന ഒരു ഗാന-നൃത്തകലയാണിത്. പത്തോ പതിനഞ്ചോ പുരുഷന്മാര്‍ ചേര്‍ന്നാണ് ഓണക്കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവിലെ തൂണില്‍ സ്ഥാപിച്ച ഉച്ചഭാഷിണിയില്‍ പാട്ടുകാരന്‍ പാടുന്നു. മറ്റു സംഘാംഗങ്ങള്‍ ഈ തൂണിനു ചുറ്റും വൃത്താകൃതിയില്‍ നിരന്ന് ചുവടുവെക്കുന്നതോടൊപ്പം പാട്ടിന്‍ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. അയഞ്ഞ താളത്തില്‍ തുടങ്ങി, അവസാനിക്കുമ്പോള്‍ മുറുകി ദ്രുതതാളത്തില്‍ പാട്ട് അവസാനിക്കുന്നു.

കമ്പിത്തായം കളി

ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്തുരുട്ടിയുള്ള കളിയാണ് കമ്പിത്തായം കളി. ഈ ഓടിന് ആറു വശങ്ങളുണ്ടായിരിക്കും. അതില്‍ ചൂത് കളിക്കുന്ന കവടിപോലെ വശങ്ങളില്‍ ദ്വാരങ്ങള്‍ അടയാളപ്പെടുത്തിയിരിക്കും. നടുവില്‍ വരച്ചിരിക്കുന്ന കളത്തിനു വശങ്ങളില്‍നിന്ന് കരുക്കള്‍ നീക്കിത്തുടങ്ങാം. ആദ്യം കളത്തി​െൻറ മധ്യഭാഗ​െത്തത്തുന്ന കരുവി​െൻറ ഉടമ വിജയിയാകും.

നായും പുലിയും വെക്കല്‍

15 നായും പുലിയും വെക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കള്‍. രണ്ടുപേര്‍ തമ്മിലുള്ള കളിയാണ്. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്.

ആറന്മുള വള്ളംകളി

ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറന്‍മുള വള്ളംകളി നടക്കുന്നത്. ഇതി​െൻറ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് പണ്ട് തുടക്കമിട്ടത് ചുണ്ടന്‍വള്ളങ്ങളുടെ മത്സരമാണ്. മുപ്പതടിയോളം നീളമുള്ള ചുണ്ടന്‍വള്ളങ്ങളില്‍ നാല് അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും. പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്.

തലപ്പന്തുകളി

ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപ്പന്തു കളി. മൈതാനത്തും വീട്ടുമുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തില്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഒരു കൂട്ടര്‍ കളിക്കുകയും മറ്റുള്ളവര്‍ കാക്കുകയും ചെയ്യുന്നു. നിലത്ത് നാട്ടിയ കമ്പില്‍ കുറച്ചകലത്തില്‍നിന്ന് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞും മറ്റേ കൈകൊണ്ട് പന്ത് പിറകിലേക്ക് തട്ടിത്തെറിപ്പിച്ചും കളി തുടരുന്നു. തലപ്പന്ത്, ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിങ്കീഴ്, ഇണ്ടന്‍, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങള്‍ ഈ വിനോദത്തിലുണ്ട്.

കിളിത്തട്ടുകളി

ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റു വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു.

സുന്ദരിക്ക് പൊട്ട് കുത്തല്‍

ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ് സുന്ദരിക്ക് പൊട്ട് കുത്തല്‍. കണ്ണുകെട്ടി സുന്ദരിയുടെ ചിത്രത്തില്‍ (നെറ്റി) പൊട്ട് തൊടുന്ന വിനോദമാണിത്.

(പ്രാദേശികമായി വേറെയും പലവിധത്തിലുള്ള ഓണക്കളികള്‍ നടത്തിവരുന്നുണ്ട്)

Tags:    
News Summary - Onam Games Onakalikal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.