പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബി​ല്‍ഡി​ങ്ങി​ല്‍ ഓ​ണ​സ​മൃ​ദ്ധി ഓ​ണം പ​ഴം പ​ച്ച​ക്ക​റി വി​പ​ണി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ശേ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍

പ​ച്ച​ക്ക​റി നോ​ക്കി​ക്കാ​ണു​ന്നു

ഓ​ണ​സ​മൃ​ദ്ധി' ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം പഴം–പച്ചക്കറി വിപണി ഉണർന്നു

'പ​ത്ത​നം​തി​ട്ട: കൃ​ഷി​യു​ടെ കാ​ര്യ​ത്തി​ല്‍ നാം ​സ്വ​യം​പ​ര്യാ​പ്ത​ത​യി​ല്‍ എ​ത്ത​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബി​ല്‍ഡി​ങ്ങി​ല്‍ ഓ​ണ​സ​മൃ​ദ്ധി ഓ​ണം പ​ഴം പ​ച്ച​ക്ക​റി വി​പ​ണി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര്‍ഷ​ക​ര്‍ അ​ല്ലാ​ത്ത​വ​ര്‍ ഉ​ള്‍പ്പെ​ടെ കൃ​ഷി ആ​രം​ഭി​ച്ചു. അ​തി​ലൂ​ടെ പ​ച്ച​ക്ക​റി ഉ​ൽ​പ​ന്നം ഗ​ണ്യ​മാ​യി വ​ര്‍ധി​ച്ചു​വെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ​റ​ഞ്ഞു. കോ​വി​ഡി​െൻറ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍ഷി​ക വി​ള​ക​ളു​ടെ വി​പ​ണ​നം സാ​ധ്യ​മാ​കാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​യി​രു​ന്നു. കൃ​ഷി​വ​കു​പ്പ് വി.​എ​ഫ്.​പി.​സി.​കെ​യും ഹോ​ര്‍ട്ടി കോ​ര്‍പു​മാ​യി ചേ​ര്‍ന്ന് ക​ര്‍ഷ​ക​രി​ല്‍നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​ള്ള പു​തി​യ പ​രി​പാ​ടി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ആ​വി​ഷ്‌​ക​രി​ച്ചു. ഏ​റ്റ​വും സു​ഗ​മ​മാ​യി വി​പ​ണ​നം ന​ട​ത്തു​ന്ന​തി​ലൂ​ടെ ക​ര്‍ഷ​ക​ര്‍ക്കും ഗു​ണം​ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ടി. ​സ​ക്കീ​ര്‍ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ജാ​സി​ല്‍കു​ട്ടി, സി.​പി.​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹ​രി​ദാ​സി​ന് പ​ച്ച​ക്ക​റി ന​ല്‍കി ആ​ദ്യ​വി​ല്‍പ​ന ന​ട​ത്തി.

കൗ​ണ്‍സി​ല​ര്‍മാ​രാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, സു​മേ​ഷ് ബാ​ബു, പി.​കെ. അ​നീ​ഷ്, എം.​സി. ഷ​റീ​ഫ്, വി.​ആ​ര്‍. ജോ​ണ്‍സ​ണ്‍, പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ഇ​ന്‍ചാ​ര്‍ജ് ടി.​ജി. ജോ​ര്‍ജ് ബോ​ബി, മാ​ര്‍ക്ക​റ്റി​ങ് അ​സി. ഡ​യ​റ​ക്ട​ര്‍ മാ​ത്യു എ​ബ്ര​ഹാം, ആ​ത്മ ​പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സാ​റാ ടി.​ജോ​ണ്‍, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ അ​നി​ല്‍ എ​ബ്ര​ഹാം, ആ​ത്മ ഡെ​പ്യൂ​ട്ടി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കോ​ശി കെ.​അ​ല​ക്‌​സ്, അ​ഗ്രി​ക​ള്‍ച്ച​റ​ല്‍ ഫീ​ല്‍ഡ് ഓ​ഫി​സ​ര്‍ എ​സ്.​എ​ച്ച്. ന​ജീം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ചി​ങ്ങം ഒ​ന്ന് ക​ര്‍ഷ​ക​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ കൃ​ഷി​ഭ​വ​നി​ലാ​യി ക​ര്‍ഷ​ക​രെ ആ​ദ​രി​ച്ചു.

Tags:    
News Summary - Onam Samridhi District Level Inauguration, Fruit and vegetable market revived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.