ഓണത്തിന് ഈസ്റ്റേണിന്‍റെ മധുര സമ്മാനം: പുതിയ ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകള്‍ വിപണിയില്‍

കൊച്ചി: ഈ ഓണത്തിന് രണ്ട് പുതുപുത്തൻ പായസക്കൂട്ടുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈസ്റ്റേൺ. മധുരം പായസക്കൂട്ട് വിഭാഗത്തിൽ ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകളാണ് ഈ ഓണത്തിന് ലോകമെമ്പാടുമുള്ള മലയാളികൾക്കായി വിപണിയിലെത്തിച്ചിരിക്കുന്നത്. നിലവിൽ ലഭ്യമായ സേമിയ, പാലട പായസക്കൂട്ടുകൾക്കൊപ്പമാണ് പുതിയ ഗോതമ്പ്, പരിപ്പ് പായസങ്ങൾ കൂടി വിപണിയിലെത്തുക. ഈസ്റ്റേണിന്റെ ഇൻസ്റ്റന്റ് ഹിറ്റുകളാണ് മധുരം പായസക്കൂട്ടുകൾ. 300 ഗ്രാമിന്റെ ഒരു പാക്കറ്റിന് 75 രൂപക്കാകും പുതിയ പായസക്കൂട്ടുകൾ ലഭിക്കുക. സേമിയ, പാലട എന്നിവക്ക് 85 രൂപയാണ് വില.

മലയാളിയുടെ ഭക്ഷണ വിഭവങ്ങളിൽ സുപ്രധാനമായ സ്ഥാനമാണ് പായസങ്ങൾക്കുള്ളത്. ഓണക്കാലത്ത് അതിന്റെ പ്രാധാന്യവും ഉപഭോഗവും വർധിക്കുന്നു. എല്ലാ നല്ല നിമിഷങ്ങൾക്കും മലയാളി പായസത്തിന്റെ മാധുര്യവും സന്തോഷവും ഒപ്പം കൂട്ടുന്നു. പായസത്തോടുള്ള മലയാളികളുടെ വൈകാരിക ബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈസ്റ്റേൺ ഇക്കുറി രണ്ടു പുതിയ പായസക്കൂട്ടുകൾ വിപണിയിൽ എത്തിച്ചിട്ടുള്ളതെന്ന് ഈസ്റ്റേൺ സി.എം.ഒ മനോജ് ലാൽവാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാറിയ ജീവിത സാഹചര്യത്തിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് പാകം ചെയ്യാൻ കഴിയുന്ന ഈസ്റ്റേൺ പായസക്കൂട്ടുകൾക്ക് പുതിയ പഴയ തലമുറകൾക്ക് ഒരു പോലെ പ്രിയമെന്നാണ് ഈസ്റ്റേൺ നടത്തിയ സർവേകൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റേണിന്‍റെ മധുരം റേഞ്ചിലുള്ള ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകള്‍ സി എം ഒ മനോജ് ലാല്‍വാനി, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.

‘നാടിന്റെ തനതായ രുചി’കൾക്ക് അനുസൃതമായി ഭക്ഷണ ഉൽപന്നങ്ങൾ വിപുലപ്പെടുത്തുകയാണ് ഈസ്റ്റേൺ. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവുമായി ചേർന്ന് നിൽക്കുന്ന രുചികളെയും ഭക്ഷണ വിഭവങ്ങളും ഒരുക്കുന്നതിൽ ഈസ്റ്റേൺ നിരന്തര ശ്രദ്ധ പുലർത്തുന്നുണ്ട്.

ഈസ്റ്റേൺ: തെക്കേ ഇന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണ ബ്രാൻഡ്

1983-ൽ സ്ഥാപിതമായ ഈസ്റ്റേൺ, ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണിയിലെ മുൻനിര കമ്പനികളിൽ ഒന്നാണ്. മസാലകൾ, മസാല മിശ്രിതങ്ങൾ, അരിപ്പൊടികൾ, കാപ്പി, അച്ചാറുകൾ, പ്രഭാതഭക്ഷണ മിക്സുകൾ, പരമ്പരാഗത കേരള മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം മാർക്കറ്റിൽ ഈസ്റ്റേൺ അവതരിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണ ബ്രാൻഡുകളിൽ ഒന്നാണ് ഈസ്റ്റേൺ. കൂടാതെ, അന്താരാഷ്ട്ര വിപണിയിലും ഈസ്റ്റേണിന്റെ വിപുലമായ സാന്നിധ്യമുണ്ട്. ഈസ്‌റ്റേൺ നോർവീജിയൻ കമ്പനിയായ ഓർക്ക്‌ല ഇന്ത്യൻ ഉപസ്ഥാപനമായ എം.ടി.ആർ ഫുഡ്‌സ് വഴി 2021-ൽ ഏറ്റെടുത്തിരുന്നു.

Tags:    
News Summary - For Onam, Eastern's Maduram range of wheat and dal payasakoots has been introduced in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.