ഓണത്തുമ്പിയും പൂപ്പൊലിപ്പാട്ടും ചൊല്ലുകളും

ചിങ്ങം പുലർന്നാൽ നാട്ടിലെങ്ങും കൂട്ടമായി പാറിനടക്കുന്ന ഓണത്തുമ്പികളെ കാണാം. തിളങ്ങുന്ന കണ്ണാടിച്ചിറകുമായി പറന്നെത്തുന്ന ഓണത്തുമ്പികൾ ഓണത്തി​െൻറ വിരുന്നുകാരാണ്​. ഈ തുമ്പികളോടൊപ്പം പത്തുനാൾ പൂക്കുടകളുമായി തൊടികൾതോറും പൂക്കളിറുക്കുവാൻ കുട്ടികൾ പോകാറുണ്ടായിരുന്നു. അങ്ങനെ ഓരോ ദിവസവും പൂക്കളിറുക്കുവാൻ പോകു​മ്പോൾ പാടുന്ന പാട്ടാണ്​ പൂപ്പൊലിപ്പാട്ട്​. ഇറുത്തെടുത്ത പൂക്കളേക്കാൾ ധാരാളം പൂവുകൾ നാളെ ​പൊലിയ​ട്ടെ എന്ന ആശംസയാണ്​ ഈ പാട്ടുകളിൽ നിറയുന്നത്​.

ഒാണ ചൊല്ലുകൾ

കാണം വിറ്റും ഒാണം ഉണ്ണണം

ഒാണം കഴിഞ്ഞാൽ ഒാലപ്പുര ഒാട്ടുപ്പുര

ഒാണം കഴിഞ്ഞാൽ ഒാട്ടക്കലം

(ഇൗ ചൊല്ലുകൾ തമ്മിൽ നല്ല ബന്ധമാണുള്ളത്​. കിടപ്പാടം വിറ്റാണെങ്കിലും ഒാണം നന്നായി ആഘോഷിക്കണം. ഒാണം ചെലവു ചെയ്യാനുള്ള മാസം കൂടിയാണ്​. ആഘോഷങ്ങൾ കഴിയു​േമ്പാഴേക്കും കൈയിൽ സമ്പത്തു മിച്ചമുണ്ടാവില്ല.)

'ഒാണംവന്നാലും ഉണ്ണിപിറന്നാലും

കോരന്​ കുമ്പിളിൽ തന്നെ കഞ്ഞി'

(ദരിദ്രന്മാർ എന്നും ദരി​ദ്രന്മാർ എന്ന സൂചനയാണ്​ ഇതിൽനിന്നും ലഭിക്കുക.)

'ഉള്ളതുകൊണ്ട്​ ഒാണംപോലെ'

(അൽപമേ കൈയിൽ ഉള്ളതെങ്കിൽ അതുകൊണ്ട്​ ഒാണം ആഘോഷിക്കണം. അതിൽ പൂർണത കണ്ടെത്തുക. ഇങ്ങനെ നിരവധി ഒാണച്ചൊല്ലുകൾ ഉണ്ട്. അവയൊക്കെ വിശദീകരിച്ചു പഠിക്കുക.)

. ഒാണമുണ്ടവയറേ ചൂളം പാടിക്കിട

. ഒാണം മുഴക്കോലുപോലെ

. ഒാണത്തിനിടക്ക്​ പുട്ടുകച്ചവടം

. അത്തം കറു​ത്താൽ ഒാണം വെളുക്കും

. കിട്ടു​േമ്പാൾ തിരുവോണം കിട്ടാഞ്ഞാൽ ഏകാദശി

. ഒാണംപോലെയാണോ തിരുവാതിര

(ഒാണാഘോഷത്തി​െൻറ ചടങ്ങുകൾ പലതും വിസ്​മൃതിയിൽ ആണ്ടുകഴിഞ്ഞു. എങ്കിലും ഒാണം നമുക്ക്​ സമ്മാനിക്കുന്ന ഒരു പാട്​ നന്മകളുണ്ട്​. കാർഷിക സമൃദ്ധി, സാമൂഹിക കൂട്ടായ്​മ, കുടുംബ കൂട്ടായ്​മ അങ്ങനെ സമൃദ്ധമായ നല്ല നാളെ, അതാണ്​ ഒാണസങ്കൽപം.)

Tags:    
News Summary - onathumbi Onam Proverbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.