മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങൾ വഴി പ്രാദേശിക, അന്തർദേശീയ സർവിസുകൾ നടത്താൻ പ്രമുഖ വിമാനക്കമ്പനികൾക്ക് ഒമാൻ വിമാനത്താവള കമ്പനി അനുമതി നൽകി. കോവിഡ് കേസുകളും മരണവും കുറഞ്ഞ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഒന്നര വർഷമായി തുടർന്നുവന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനം.
ഒമാൻ എയറും സലാം എയറും എയർഇന്ത്യ എക്സ്പ്രസുമടക്കം കമ്പനികൾ ഒക്ടോബറോടെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവിസുകൾ വർധിപ്പിക്കും. കർശനമായ ആരോഗ്യ സുരക്ഷ മുൻകരുതലുകളാണ് മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഒമാൻ എയർപോർട്സിെൻറ മസ്കത്ത് വിമാനത്താവളം വൈസ് പ്രസിഡന്റ് സഊദ് ബിൻ നാസർ അൽ ഹുബൈഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.