മസ്കത്ത്: 'ടൂർ ഓഫ് സലാല' സൈക്ലിങ് ചാമ്പ്യൻഷിപ്പിനായി ദോഫാർ ഒരുങ്ങി. ഖരീഫ് സീസണിന് അവസാനംകുറിച്ച് ഒമാൻ സൈക്ലിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരം ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് നടക്കുക.
സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയത്തിെൻറകൂടി സഹകരണത്തോടെയുള്ള ചാമ്പ്യൻഷിപ്പിൽ 15 ടീമുകളിലായി 150 സൈക്ലിങ് താരങ്ങൾ പങ്കെടുക്കും. ടീമുകളിൽ പത്തെണ്ണം ഒമാനിൽനിന്നും അഞ്ചെണ്ണം ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുമാണ്.
ഇന്ന് സംഘാടക കമ്മിറ്റിയുടെ നേതൃത്വത്തിൽ പങ്കെടുക്കുന്ന ടീമുകളെ ഉൾക്കൊള്ളിച്ചുള്ള ടെക്നിക്കൽ മീറ്റിങ് നടക്കും. ചൊവ്വാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എൻറർടെയ്ൻമെൻറിനു മുന്നിൽ നിന്നാണ് മത്സരം തുടങ്ങുക. അൽ നഹ്ദ ടവർ വരെയുള്ള ആറു കിലോമീറ്റർ ദൂരമാണ് മത്സരാർഥികൾ പിന്നിടുക. പുരാതന തുറമുഖമായ സംഹറത്തിൽനിന്ന് മുഖ്സൈൽ ബീച്ച് വരെയുള്ള 106 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലുള്ളത്.
അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിന് മുന്നിൽനിന്ന് ഖൈറൂൺ ഹെരിറ്റി വരെയുള്ള 101 കിലോമീറ്റർ ദൂരമാണ് മൂന്നാം ദിവസം മത്സരാർഥികൾ പിന്നിടുക. തഖാ കോട്ടക്കു മുന്നിൽ നിന്നാണ് അവസാന ദിവസമായ വെള്ളിയാഴ്ച മത്സരം ആരംഭിക്കുക. 109 കിലോമീറ്റർ അൽ സാദാ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം നടക്കുക. സമാപന ചടങ്ങും ഇവിടെ നടക്കും. 7785 റിയാലാണ് ചാമ്പ്യൻഷിപ്പിെൻറ പ്രൈസ്മണിയായി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.