ഉത്രാടപ്പൂനിലാവേ വാ... ഉത്രാടപാച്ചിലും ഓണവും

ന്നാം ഓണം കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികള്‍ ഓണം ആഘോഷിക്കുന്ന ദിവസം മുതിര്‍ന്നവര്‍ ഉത്രാടപ്പാച്ചില്‍ നടത്തും. ഓണാഘോഷത്തി​െൻറ അവസാന വട്ട ഒരുക്കം എന്ന നിലയിലാണ്​ ഉത്രാടപ്പാച്ചില്‍. മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്നതാണ്​ ഉത്രാടപ്പാച്ചിലി​െൻറ ഉദ്ദേശ്യം.

തിരുവോണദിനത്തില്‍ ത​െൻറ പ്രജകളെ കാണാനെത്തുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കാന്‍ ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ ഒരുക്കങ്ങളാരംഭിക്കും. 'അത്തം പത്തോണം' എന്നാണ് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി അതിന് മുകളിലായാണ് പൂക്കളമൊരുക്കുന്നത്.

ആദ്യദിനം ഒരു നിര പൂ മാത്രമേ ഇടാവൂ. ചുവന്ന പൂ പാടില്ല. രണ്ടാംദിനം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ ഇങ്ങനെ ഓരോ ദിവസവും കളത്തി​െൻറ വലുപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടം നാളിലാണ് പൂക്കളം പരമാവധി വലുപ്പത്തില്‍ ഒരുക്കുന്നത്.

ഓണപ്പദങ്ങള്‍

അഞ്ചാമോണം- ഉത്രട്ടാതി നാളില്‍. ഓണത്തി​െൻറ അഞ്ചാം ദിവസം.

അത്തച്ചമയം- കൊച്ചി, കോഴിക്കോട് രാജാക്കന്മാര്‍ ചിങ്ങമാസത്തിലെ അത്തം നാളിനോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷം.

അമ്മായിയോണം-രണ്ടാമോണം. മരുമക്കത്തായ തറവാടുകളില്‍ പ്രധാനം.

അവിട്ടക്കട്ട- ഓണക്കാലത്തെ ഒരു പലഹാരം.

അവിട്ടത്തല്ല്- ഓണത്തല്ലിലെ തുടര്‍ച്ചയായി അവിട്ടം നാളില്‍ നടത്തുന്ന ഒരു വിനോദം.

ആറാമോണം- കാടിയോണം എന്നും പറയും. ഓണത്തി​െൻറ ആറാം ദിവസം.

ഇരുപത്തെട്ടാമോണം- കന്നിമാസത്തിലെ തിരുവോണനാളില്‍. 28 ദിവസത്തിന് ശേഷമുള്ളത്.

ഉത്രട്ടാതി വള്ളംകളി- ആറന്മുളയിലെ വള്ളം കളി

ഉത്രാടപ്പാച്ചില്‍- ഓണസദ്യക്കുവേണ്ടിയുള്ള നെട്ടോട്ടവും തിരക്കും.

ഉത്രാടച്ചന്ത- ഓണത്തിനു മുമ്പുള്ള ചന്ത.

ഉത്രാടവിളക്ക്- ഓണത്തലേന്ന് വീടുകളില്‍ കൊളുത്തിവെക്കുന്ന വിളക്ക്.

ഉത്രാടക്കാഴ്ച- ഗുരുവായൂര്‍ അമ്പലത്തില്‍ ഓണത്തലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകള്‍.

ഉപ്പേരി- ഓണവിഭവങ്ങളിലൊന്ന്, കായ കൊണ്ടുണ്ടാക്കുന്നത്.

ഓണക്കവിതകള്‍

ഓണക്കഥകള്‍

ഓണക്കിളി

ഓണത്തുമ്പി

ഓണക്കോടി

ഓണക്കൂട്ടം

ഓണത്താര്‍

ഓണനക്ഷത്രം

ഓണപ്പുടവ

ഓണപ്പാട്ട്

ഓണപ്പൂവ്

Tags:    
News Summary - Uthrada Pachil Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.