ചെറുതുരുത്തി: ചേലക്കര കാരപ്പറമ്പിൽ രാമകൃഷ്ണന് (63) പഞ്ചവാദ്യം പ്രാണനാണ്. അതുകൊണ്ടു തന്നെ, എവിടെ പഞ്ചവാദ്യമുണ്ടോ അവിടെയെല്ലാം എത്തും. നേരിട്ട് ആസ്വദിക്കുക മത്രമല്ല, അത് റെക്കോർഡ് ചെയ്ത് വീണ്ടും കേട്ട് ആസ്വദിക്കുന്നതും രാമകൃഷ്ണന് ഹരമാണ്. പ്രായമായതോടെ നാട്ടിലെ ഉത്സവങ്ങൾക്കൊക്കെ പോവുന്നത് പ്രയാസമായതോടെയാണ് റെക്കോർഡ് ചെയ്ത് കേൾക്കുന്നത്.
പാഞ്ഞാൾ തോട്ടത്തിൽമന മഹാകിരാത രുദ്രയജ്ഞത്തോടനുബന്ധിച്ച് നടന്ന പഞ്ചവാദ്യം ആസ്വദിക്കാനും രാമകൃഷ്ണൻ എത്തിയത് തന്റെ ടേപ്പ് റെക്കോർഡറുമായാണ്. ഡിജിറ്റൽ കാലത്തും വർഷങ്ങളുടെ പഴക്കമുള്ള ടേപ്പ് റെക്കോർഡറുമായി രാമകൃഷ്ണൻ എത്തിയത് ആളുകൾക്ക് കൗതുകമായി.
സ്വർണപ്പണിക്കാരനായ രാമകൃഷ്ണൻ പണിക്കിടയിലും ആസ്വദിക്കുക പഞ്ചവാദ്യമാണ്. സി.ഡി, വി.സി.ഡികളിലേക്ക് കാലം മാറിയതോടെ ടേപ്പ് റെക്കോർഡറിൽ ഉപയോഗിക്കാനുള്ള കാസറ്റുകൾ ലഭിക്കുന്നില്ലെന്നതാണ് രാമകൃഷ്ണന്റെ ദുഖം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.