കൊച്ചി: പാതിവഴി പിന്നിടുമ്പോൾ കൊച്ചി മുസ്രിസ് ബിനാലെ അഞ്ചാം പതിപ്പ് സന്ദർശിച്ചത് 5.15 ലക്ഷത്തിൽപരം പേർ. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ ബിനാലെ കാണാനെത്തിയത് ആറുലക്ഷം പേരാെണന്ന് സംഘാടകർ പറഞ്ഞു.
ബിനാലെയുടെ വിവിധ വേദികളിൽ നടക്കുന്ന സംഗീതവും സിനിമയുമുൾപ്പെടെ കലാപരിപാടികളും ചർച്ചകളും സംവാദങ്ങളും സംഭാഷണങ്ങളും സമ്മേളനങ്ങളും ആർട്ട്റൂം ശിൽപശാലകളും ജനശ്രദ്ധ ആകർഷിക്കുന്നു.
ഡിസംബർ 23ന് ആരംഭിച്ച ബിനാലെ ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്. പ്രവേശനം രാവിലെ പത്തുമുതൽ ഏഴുവരെ. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയാണ്. മുതിർന്ന പൗരന്മാർക്ക് 100ഉം വിദ്യാർഥികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.