മാർ​േക്വസ്, ഴാ​ങ്പോ​ൾ​സാ​ർ​ത്ർ, ഫാനൻ, വി.ടി. ഭട്ടതിരിപ്പാട്, എം. ​കു​ഞ്ഞാ​മ​ൻ

ഇ​തി​ൽ ഇ​വ​നേ​ത് യ​വ​ന​ൻ?

 ഒ​ന്ന്

ജീ​വി​ത​മെ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. ഓ​രോ ഉ​ത്ത​ര​വും അ​പൂ​ർ​ണ​മാ​ണെ​ന്ന ഉ​ത്ത​മ​ബോ​ധ്യ​ത്തോ​ടെ ഒ​ടു​വി​ൽ അ​തേ ചോ​ദ്യ​ത്തി​ലേ​ക്കു​ത​ന്നെ അ​സ്വ​സ്ഥത​യോ​ടെ അ​വ മ​ട​ങ്ങി​പ്പോ​വു​ക​യും, അ​വി​ടെ​യും നി​ൽ​ക്ക​പ്പൊ​റു​തി കി​ട്ടാ​തെ വീ​ണ്ടും വീ​ണ്ടും ത​ല​ചു​റ്റി​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ അ​ശാ​ന്തി​യി​ലേ​ക്ക​ത് വ​ന്നുവീ​ഴു​ക​യും ചെ​യ്യും. ഇ​ന്ധ​നം തീ​ർ​ന്ന വി​മാ​നം പോ​ലെ! അ​സ്​​തി​ത്വ​ത്തി​ല​ന്ത​ർ​ഭ​വി​ച്ച അ​പ​രി​ഹാ​ര്യ​മാ​യ ഈ​യൊ​രു വൈ​രു​ധ്യ​ത്തെ മ​ണ്ണി​ലി​റ​ങ്ങാ​തെ മ​റി​ക​ട​ന്നു​പോ​വാ​ൻ ഒ​രി​ക്ക​ലും ജീ​വി​ത​ത്തി​ന്നാ​വി​ല്ല. ഏ​തൊ​ക്കെ​യോ വ​ഴി​ത്തി​രി​വു​ക​ളി​ൽ​വെ​ച്ച്, ചൈ​ത​ന്യ​മാ​യി മാ​റി​യ ജ​ഢ​പ​ദാ​ർ​ഥ​ത്തി​ന്റെ വി​സ്​​മ​യ​ങ്ങ​ളു​ടെ ആ​ഴ​ത്തി​ൽ​ത​ന്നെ​യാ​ണ് അ​ശാ​ന്തി​യു​മെ​ന്ന അ​റി​വി​ൽവെ​ച്ചാ​ണ് ജീ​വി​തം കൃ​ത്യം അ​റി​യു​ന്ന​തും അ​തോ​ടൊ​പ്പം ആ​വി​ധം അ​റി​യാ​ത്ത​തു​മാ​യി വി​ഭ​ജി​ത​മാ​വു​ന്ന​ത്. അ​ന​ന്ത​മ​ജ്ഞാ​തം അ​വ​ർ​ണ​നീ​യം എ​ന്നു​ള്ള​ത് പ്ര​പ​ഞ്ച​ത്തി​ന് മാ​ത്ര​മ​ല്ല, അ​തി​ന്റെ അ​തി​സൂ​ക്ഷ്മ നാ​നോ പ​തി​പ്പാ​യ ജീ​വി​ത​ത്തി​നും ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ, ഈ​വി​ധം എ​ന്തി​നെ​യും കീ​ഴ്മേ​ൽ​ മ​റി​ക്കു​ന്ന ജീ​വി​ത​മെ​ന്ന മ​ഹാ​സ​മ​സ്യ, ന​മ്മു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​നു​മു​മ്പി​ൽ സ്വ​യം വി​നീ​ത​മാ​വും. അ​സ്​​തി​ത്വ​സം​ബ​ന്ധ​മാ​യ സ​ർ​വ സ​ങ്കീ​ർ​ണ​ത​ക​ളു​ടെ​യും കു​രു​ക്ക്, അ​ന്ന​ന്ന​ത്തെ നി​ല​നി​ൽ​പി​ന് വേ​ണ്ടി​യു​ള്ള നാ​നാ​ത​രം ഇ​ട​പെ​ട​ലു​ക​ളു​ടെ ഇ​ട​യി​ൽവെ​ച്ചാ​ണ് സാ​ധാ​ര​ണ ജീ​വി​തം അ​ഴി​ക്കു​ന്ന​ത്. ശാ​സ്​​ത്രം പ​രി​ഹ​രി​ക്ക​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് പി​ന്നെ തി​രി​ച്ചു​വ​രാ​തി​രി​ക്കു​മ്പോ​ൾ, ത​ത്ത്വചി​ന്ത​യും സൗ​ന്ദ​ര്യ​ശാ​സ്​​ത്ര​വും ച​രി​ത്ര​വും അ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി, പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത് ജീ​വി​ത​ത്തി​ലെ ചി​ല പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും എ​ന്നാ​ൽ, ജീ​വി​ത​മെ​ന്ന മ​ഹാ​പ്ര​ശ്നം ആ​വി​ധം പ​രി​ഹ​രി​ക്ക​പ്പെ​ടാ​നാ​വാ​ത്ത​താ​ണെ​ന്നു​മു​ള്ള അ​ഗാ​ധ​ബോ​ധ്യ​ത്തോ​ടെ ഒ​രി​ക്ക​ൽ പ​രാ​മ​ർ​ശി​ച്ച പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കും, എ​ന്തി​ന് പ​രി​ഹ​രി​ച്ചു എ​ന്നു ക​രു​തി​യ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കും നി​ര​ന്ത​രം തി​രി​ച്ചു വ​ന്നു​കൊ​ണ്ടേ​യി​രി​ക്കും. ഇ​തു​വ​രെ ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട​തി​ൽ വെ​ച്ചേ​റ്റ​വും മ​ഹ​ത്താ​യ ക​ണ്ടു​പി​ടിത്തം ജീ​വി​ത​മാ​ണെ​ന്ന് ഗ​ബ്രി​യേ​ൽ മാ​ർ​ക്കേ​സ്. (Life is the best thing that is ever been invented)

മാ​ർ​ക്കേ​സി​ന്റെ ഈ​യൊ​രു കൊ​ച്ചു വാ​ക്യ​ത്തി​ലെ ജീ​വി​തം മ​ഹാ​ജീ​വി​ത​ത്തി​ൽ​നി​ന്ന് തെ​റി​ച്ച ഒ​രു ചെ​റു​ക​ഷ്ണ​മാ​ണ്. ഭാ​നു​മാ​നി​ൽ​നി​ന്ന് ക​ട​പൊ​ട്ടി പ​റ​ന്നെ​ത്തി​യൊ​രു ക​തി​രു​പോ​ലെ!. മി​ക​ച്ച​ത് എ​ന്ന അ​തി​ന് മു​മ്പി​ലു​ള്ള വി​ശേ​ഷ​ണ​മാ​വ​ട്ടെ ച​രി​ത്ര​വും സൗ​ന്ദ​ര്യ​ശാ​സ്​​ത്ര​വും ത​ത്ത്വചി​ന്ത​യും സം​യു​ക്ത​മാ​യി ഭാ​വ​ന​യി​ൽ കൊ​ഴു​പ്പി​ച്ചെ​ടു​ത്ത​താ​ണ്. പ​റ​ഞ്ഞു​വ​രു​ന്ന​ത് ജീ​വി​തം അ​നി​ർ​വ​ച​നീ​യ​മാ​ണെ​ന്ന ചി​ര​സ​മ്മ​ത​മാ​യ വ​സ്​​തു​ത​യ​ല്ല, മ​റി​ച്ച് അ​ത് അ​നി​ർ​വ​ച​നീ​യ​മാ​യി​രി​ക്കു​മ്പോ​ഴും അ​തി​നെ നി​ർ​വ​ചി​ക്കാ​നും നി​റ​പ്പ​കി​ട്ടു​ള്ള​താ​ക്കാ​നും ക​ഴി​യു​മെ​ന്നും, ആ ​ക​ഴി​വി​ലാ​ണ് ദൈ​നം​ദി​ന ജീ​വി​തം ക​ഴി​ഞ്ഞുകൂ​ടു​ന്ന​തെ​ന്നു​മാ​ണ്. മ​റ്റൊ​രു​വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ ച​രി​ത്ര​വും സൗ​ന്ദ​ര്യ​ശാ​സ്​​ത്ര​വും ത​ത്ത്വ​ചി​ന്ത​യും അ​വ​യു​ടെ​യൊ​ക്കെ​യും പ്ര​ധാ​ന മാ​ധ്യ​മ​മാ​യ സൗ​ന്ദ​ര്യാ​ത്മ​ക​ഭാ​ഷ​യും മാ​റ്റി​വെ​ച്ചാ​ൽ, ജീ​വി​ത​മെ​ന്ന സ​ങ്കീ​ർ​ണ​ത​യെ സൂ​ക്ഷ്മ​ത്തി​ൽ മ​ന​സ്സി​ലാ​ക്കു​ക അ​സാ​ധ്യ​മാ​വു​മെ​ന്നാ​ണ്. ന​ഗ്ന​പ്ര​കൃ​തി​യി​ൽ​നി​ന്ന്, ജീ​വി​ത​പ്ര​കൃ​തി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് പി​ന്നീ​ട് മ​നു​ഷ്യാ​വി​ർ​ഭാ​വ​ത്തി​ലൂ​ടെ വി​ക​സി​ത​മാ​യ പ്ര​ജ്ഞാ പ്ര​കൃ​തി​യി​ലേ​ക്കു​മു​ള്ള കു​തി​പ്പു​ക​ളെ വി​ശേ​ഷി​പ്പി​ക്കാ​ൻ വി​സ്​​മ​യാ​വ​ഹം എ​ന്ന വാ​ക്ക് ഭാ​ഷ​യി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ, മ​നു​ഷ്യ​ർ കു​ഴ​ഞ്ഞു​പോ​വു​മാ​യി​രു​ന്നു! മൃ​ഗ​ങ്ങ​ൾ​ക്കും ജൈ​വ​പ​രി​മി​ത​ക​ളി​ലൊ​തു​ങ്ങു​ന്ന മ​നു​ഷ്യ​ർ​ക്കും ഇ​ത്ത​രം കു​ഴ​യ്ക്കു​ന്ന ഏ​ടാ​കൂ​ട​ങ്ങ​ളി​ൽ കു​ടു​ങ്ങിക്കി​ട​ക്കേ​ണ്ടൊ​രു കാ​ര്യ​വു​മി​ല്ല. എ​ന്നാ​ൽ, മ​നു​ഷ്യ​ർ​ക്കാ​ർ​ക്കും അ​വ​ർ മ​നു​ഷ്യ​രാ​യി​രി​ക്കു​മ്പോ​ൾ എ​പ്പോ​ഴെ​ങ്കി​ലും ഇ​ത്ത​രം കു​ഴ​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന്, അ​തി​ൽവെ​ച്ച് ഏ​റ്റ​വും സ​ങ്കീ​ർ​ണ​വും മ​റ്റെ​ല്ലാ ചോ​ദ്യ​ങ്ങ​ളു​ടെ​യും മൗ​ലി​ക േസ്രാ​ത​സ്സു​മാ​യ മ​ഹാ​ജീ​വി​തം എ​ന്ത് എ​ന്ന അ​സ്വ​സ്ഥ ചോ​ദ്യ​ത്തി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ല. ജീ​വി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടു​ക​ൾ​ക്കി​ട​യി​ൽ ഈ​യൊ​രു ചോ​ദ്യം താ​ൽ​ക്കാ​ലി​ക​മാ​യി ഒ​ഴി​ഞ്ഞു​പോ​വു​മെ​ങ്കി​ലും, അ​തൊ​രി​ക്ക​ലും എ​ന്നെ​ന്നേ​ക്കു​മാ​യി ഒ​ഴി​ഞ്ഞുപോ​വു​ക​യി​ല്ല. ചെ​റി​യ ജീ​വി​ത​ത്തി​ന് മ​ഹാ​ജീ​വി​ത​വു​മാ​യു​ള്ള അ​ഭി​മു​ഖം ഒ​ഴി​വാ​ക്കാ​നോ, പ​രി​മി​ത​മാ​യ​തി​ന് അ​പ​രി​മി​ത​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നോ ഒ​രി​ക്ക​ലും ക​ഴി​യി​ല്ല. എ​ന്നാ​ൽ, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്റെ മൗ​ലി​ക​പ്ര​ശ്നം മ​ഹാ​ജീ​വി​ത​വു​മാ​യു​ള്ള, അ​താ​യ​ത് സ​മ​സ്​​ത ജീ​വി​ത​ത്തി​ന്റെ​യും ജീ​വി​ത​മാ​യ ആ​യൊ​രു േസ്രാ​ത​സ്സു​മാ​യു​ള്ള സ്ഥി​രം സം​വാ​ദ​മ​ല്ല, ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യു​ള്ള സാ​ധാ​ര​ണ​ജീ​വി​ത​ത്തി​ന്റെ നി​ല​നി​ൽ​പാ​ണ്. അ​തു​കൊ​ണ്ടാ​ണ് വി​ശ​ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യം വേ​ണ്ട​ത് അ​പ്പ​മാ​ണെ​ന്നും അ​ല്ലെ​ങ്കി​ൽ, മ​റ്റൊ​ന്നി​ലേ​ക്കും ക​ട​ക്കു​ന്ന​ത് പോ​യി​ട്ട് ക​ണ്ണ് തു​റ​ക്കാ​ൻ​പോ​ലും അ​വ​ർ​ക്കാ​വി​ല്ലെ​ന്നും ച​രി​ത്ര​വും ത​ത്ത്വചി​ന്ത​യും സൗ​ന്ദ​ര്യ​ശാ​സ്​​ത്ര​വും പ​റ​യു​ന്ന​ത്. ‘ഒ​ന്നാം​റാ​ങ്ക് കി​ട്ടി​യ​തി​ൽ അ​ഭി​മാ​നം തോ​ന്നി​യി​ല്ല. കാ​ര​ണം വ​യ​റു​വി​ശ​ക്കു​ന്ന​വ​ന് അ​ഭി​മാ​ന​മി​ല്ല. ദ​രി​ദ്ര​ർ​ക്ക് അ​ഭി​മാ​ന​മി​ല്ല. ഉ​ണ്ടെ​ങ്കി​ൽ​ത​ന്നെ ദു​ര​ഭി​മാ​ന​മാ​ണ്. ഭ​ക്ഷ​ണം ക​ഴി​ച്ചാ​ലേ അ​ഭി​മാ​നം വ​രൂ’ (‘എ​തി​ര്’ എം. ​കു​ഞ്ഞാ​മ​ൻ)

വി​ശ​പ്പ് മാ​റ്റാ​നു​ള്ള വി​ദ്യ​യു​ണ്ടെ​ങ്കി​ൽ മ​ലം തി​ന്നും അ​ത് പ​ഠി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ശ​ര​ൺ​കു​മാ​ർ ലിം​ബാ​ള​യു​ടെ ഉ​ച​ല്യ എ​ന്ന നോ​വ​ലി​ലെ ഒ​രു ക​ഥാ​പാ​ത്രം പ​റ​യു​ന്ന​ത് നെ​ഞ്ചി​ടി​പ്പോ​ടെ​യ​ല്ലാ​തെ വാ​യി​ച്ചു​പോ​വാ​നാ​വി​ല്ല. മ​നു​ഷ്യ​ർ അ​ന്നം​കി​ട്ടാ​ത്ത പ്ര​തി​കൂ​ലാ​വ​സ്ഥക​ളി​ൽ ആ​ദ്യം ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വു​ക ത​ല​കൊ​ണ്ടാ​വി​ല്ല, വ​യ​ർ കൊ​ണ്ടാ​വ​ണം! ചി​ല ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ ഓ​ർ​മ​ക​ളു​ടെ ക​ല​വ​റ​യാ​യി വ​യ​റി​നെ കാ​ണു​ന്ന​തും അ​തു​കൊ​ണ്ടാ​വ​ണം. പ​യി​ക്കു​ന്നേ എ​ന്നൊ​രൊ​റ്റ ഉ​ള്ളം ക​ല​ക്കു​ന്ന നി​ല​വി​ളി​ക്കു​മു​മ്പി​ൽ, അ​ത് പ​രി​ഗ​ണി​ക്കാ​ത്ത മ​റ്റൊ​ന്നി​നും നി​വ​ർ​ന്ന് നി​ൽ​ക്കാ​നാ​വി​ല്ല. ‘ഞാ​നൊ​രു ശാ​ന്തി​ക്കാ​ര​നാ​യി​രു​ന്നെ​ങ്കി​ൽ വെ​ച്ചു​ക​ഴി​ഞ്ഞ നി​വേ​ദ്യം വി​ശ​ന്നു​വ​ല​യു​ന്ന കേ​ര​ള​ത്തി​ലെ പാ​വ​ങ്ങ​ൾ​ക്ക് വി​ള​മ്പി​ക്കൊ​ടു​ക്കും. ദൈ​വ​ത്തി​ന്റെ​മേ​ൽ ചാ​ർ​ത്തി​യ പ​ട്ടു​തി​രു​വു​ട​യാ​ട അ​ർ​ധ​ന​ഗ്ന​രാ​യ പാ​വ​ങ്ങ​ളു​ടെ അ​ര​മ​റ​ക്കാ​ൻ ചീ​ന്തി​ക്കൊ​ടു​ക്കും’ (വി.​ടി).

ഴാ​ങ്പോ​ൾ​സാ​ർ​ത്ര് വ​ള​ർ​ന്ന​ത്, സ്വ​ന്തം പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ച​ല്ല, പു​സ്​​ത​ക​ങ്ങ​ൾ​ക്കൊ​പ്പം യാ​ത്ര​ചെ​യ്താ​ണ്. വാ​ക്കു​ക​ൾ എ​ന്ന ആ​ത്മ​ക​ഥ​യി​ൽ മ​നോ​ഹ​ര​മാ​യി സ്വ​ന്തം കു​ട്ടി​ക്കാ​ലം അ​ദ്ദേ​ഹം അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് ഇ​ങ്ങ​നെ; ഞാ​ൻ മ​ണ്ണു​വാ​രി ക​ളി​ച്ചി​ല്ല, പ​ക്ഷി​ക്കൂ​ടു​ക​ൾ തേ​ടി​യ​ല​ഞ്ഞി​ല്ല, ഔ​ഷ​ധ​ച്ചെ​ടി​ക​ൾ തി​ര​ക്കി ന​ട​ന്നി​ല്ല. കി​ളി​ക​ളെ ക​ല്ലെ​റി​ഞ്ഞി​ല്ല. പു​സ്​​ത​ക​ങ്ങ​ളാ​യി​രു​ന്നു എ​ന്റെ കി​ളി​ക​ൾ, എ​ന്റെ കി​ളി​ക്കൂ​ടു​ക​ൾ, എ​ന്റെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, എ​ന്റെ തൊ​ഴു​ത്ത്, എ​ന്റെ ഗ്രാ​മം എ​ല്ലാം സാ​ർ​ത്ര് വീ​ടു​വെ​ച്ച​ത് അ​മൂ​ർ​ത്ത​ത​ക​ളി​ലാ​ണ്. കു​ടും​ബ​ത്തി​ൽ നി​ല​നി​ന്ന സ​മൃ​ദ്ധി​കൂ​ടി​യാ​ണ് സാ​ർ​ത്രി​ന്റെ പു​സ്​​ത​ക​പ്രി​യ​ത്തി​ന്റെ​യും ആ​ശ​യ​പ്രി​യ​ത്തി​ന്റെ​യും അ​മൂ​ർ​ത്ത ​ക​ളി​സ്ഥല​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ലം. എ​ന്നാ​ൽ, അ​തു​വ​ഴി മ​ഹാ​ജീ​വി​ത​വു​മാ​യി സാ​ർ​ത്ര് നി​ർ​വ​ഹി​ച്ച സം​വാ​ദം, ദൈ​നം​ദി​ന ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി മ​ന​സ്സി​ലാ​ക്കാ​നും പ്ര​തി​ക​രി​ക്കാ​നു​മു​ള്ള ഊ​ർ​ജ​മാ​യി മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. അ​തു​കൊ​ണ്ടാ​ണ് വി​ശ​ന്ന് മ​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​മ്പി​ൽ നി​ങ്ങ​ളു​ടെ പു​സ്​​ത​ക​ങ്ങ​ൾ​ക്ക് ഒ​രു വി​ല​യു​മി​ല്ലെ​ന്ന്, ഒ​രു ര​ണ്ടാം​വ​ട്ട ആ​ലോ​ച​ന​കൂ​ടാ​തെ അ​ദ്ദേ​ഹം തീ​ർ​ത്തു​പ​റ​ഞ്ഞ​ത്. റി​യ​ലി​സ​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​യു​ടെ ഭാ​ഗ​മാ​യി ബ്ര​ഹ്ത് പ​റ​ഞ്ഞ അ​മൂ​ർ​ത്ത വി​ചി​ന്ത​ന​ത്തെ േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന മ​ട്ടി​ൽ മൂ​ർ​ത്ത​മാ​യി​രി​ക്കു​ക എ​ന്നു​ള്ള​തും ഇ​തോ​ടൊ​പ്പം ചേ​ർ​ത്തു മ​ന​സ്സി​ലാ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. വാ​ലും ത​ല​യു​മി​ല്ലാ​ത്ത അ​മൂ​ർ​ത്ത​ചി​ന്ത​ക്ക് മ​ണ്ണി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നു​ള്ള കാ​ലും ആ​കാ​ശം കാ​ണാ​നു​ള്ള ക​ണ്ണും ഉ​ണ്ടാ​വു​ന്ന​ത്, ചി​ന്ത അ​മൂ​ർ​ത്ത​ത​യെ കൈയൊഴി​ക്കു​മ്പോ​ഴ​ല്ല, മ​റി​ച്ച് മൂ​ർ​ത്ത അ​വ​സ്ഥക​ളു​മാ​യി അ​തി​നെ ക​ണ്ണി​ചേ​ർ​ക്കു​മ്പോ​ഴാ​ണ്. ച​രി​ത്ര​ച​ട്ട​ക്കൂ​ട്ടി​ന​ക​ത്ത് നി​ർ​വ​ചി​ക്ക​പ്പെ​ടാ​വു​ന്ന മൂ​ർ​ത്ത ജീ​വി​ത​വും ആ​വി​ധം ഒ​രു നി​ർ​വ​ച​ന​ങ്ങ​ളി​ലും ഒ​തു​ങ്ങാ​ത്ത അ​മൂ​ർ​ത്ത മ​ഹാ​ജീ​വി​ത​വും മൂ​ർ​ത്ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​വു​മ്പോ​ൾ, ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ അ​വ​സാ​നി​ക്കും. അ​പ്പോ​ഴും ആ ​ജീ​വി​ത​ത്തി​ന്റെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ളു​ടെ നി​ർ​വ​ഹ​ണം അ​സാ​ധ്യ​മാ​യാ​ൽ, ആ​വി​ഷ്കാ​ര​ങ്ങ​ൾ പി​ന്നെ​യും പ്ര​തി​സ​ന്ധി​യി​ലാ​കും. വി​പ്ല​വം അ​പ്പ​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ​ര​മ​ല്ല, ആ​ത്മാ​ഭി​മാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ​ര​മാ​ണ്. എ​ന്നാ​ൽ, ആ​ത്മാ​ഭി​മാ​ന​ത്തി​ൽ അ​പ്പ​വും തൊ​ഴി​ലു​മ​ട​ക്കം ജീ​വി​താ​വ​ശ്യ​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടും എ​ന്ന് ഫാ​ന​ൻ. വി​ശ​പ്പി​ന്റെ അ​ഗാ​ധ​ഗ​ർ​ത്ത​ങ്ങ​ളി​ലേ​ക്ക് എ​ന്നന്നേ​ക്കു​മാ​യി വീ​ണു​പോ​യ​വ​ർ​ക്ക് ഒ​രി​ക്ക​ലും ആ​ത്മാ​ഭി​മാ​ന​ത്തി​ന്റെ ലോ​ക​ത്തി​ലേ​ക്ക് എ​ളു​പ്പം എ​ഴു​ന്നേ​ൽ​ക്കാ​നാ​വി​ല്ല. അ​ങ്ങനെ​വ​ന്നാ​ൽ ആ​വി​ഷ്കാ​രം മാ​ത്ര​മ​ല്ല, അ​തി​ജീ​വ​ന​വും വ​ള​രെ ശ്ര​ദ്ധി​ച്ചാ​ൽ​മാ​ത്രം കേ​ൾ​ക്കാ​വു​ന്ന ഒ​രു ഞ​ര​ക്ക​ത്തോ​ടെ അ​പ്പോ​ൾ അ​വ​സാ​നി​ച്ചേ​ക്കാം.

തു​ട​രും...

അ​ടു​ത്ത​ല​ക്കം-പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ വി​ള​ക്കു​മാ​യി ന​ട​ക്കു​ന്ന ഒ​രു പു​തി​യ യ​വ​ന​നു​ണ്ട്

Tags:    
News Summary - ken describes writer's different perspective of life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.