പനാജി: ഭാവിയിൽ ഗോവയിൽ നടക്കാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും ശിവസേന മത്സരിക്കുമെന്ന് പാർട്ടി നേതാവ് ആദിത്യ താക്കറെ.
ബി.ജെ.പിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ കഴിഞ്ഞ കാലങ്ങളിലൊന്നും ഗോവയിൽ വേണ്ട വിധം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല, എന്നാൽ ഭാവിയിൽ പഞ്ചായത്ത് മുതൽ പൊതുതെരഞ്ഞെടുപ്പുകളിൽ വരെ മത്സരിക്കും. ബി.ജെ.പിയിൽ നിന്നും ലഭിച്ച തിരിച്ചടികളുടെ ഫലമായാണ് തീരുമാനമെന്നും പനാജിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആദിത്യ താക്കറെ പറഞ്ഞു.
ഗോവക്ക് സേനയെ ആവശ്യമാെണന്നും സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമുണ്ടായിട്ടും സംസ്ഥാനത്ത് സുസ്ഥിര വികസനങ്ങൾ കൊണ്ടുവരാൻ ബി.ജെ.പിക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2019ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന-ബി.ജെ.പി കൂട്ടുകെട്ടിൽ വിള്ളലുണ്ടായത്. പിന്നീട് എൻ.സി.പിയുടെയും കോൺഗ്രസിന്റെയും കൂടെ ചേർന്ന് സേന മഹാ വിഖാസ് അഖാഡിയെന്ന പേരിൽ മുന്നണിയുണ്ടാക്കി മഹാരാഷ്രടയിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.
ഫെബ്രുവരി 14 ന് നടക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ എൻ.സി.പിയുമായി കൈകോർത്താണ് സേന മത്സരിക്കുന്നത്. 10 ശിവസേന സ്ഥാനാർഥികളാണ് ഇത്തവണ ഗോവയിൽ നിന്നും ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.