സാവിത്രി കവ്ലേക്കർ, ദീപക് പൗസ്കർ

ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചു; ഗോവ ഉപമുഖ്യമന്ത്രിയുടെ ഭാര്യയും ഡെപ്യൂട്ടി സ്പീക്കറും സ്വതന്ത്രരായി മത്സരിക്കും

പനാജി: പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഗോവയിൽ മൂന്ന് ബി.ജെ.പി നേതാക്കൾ സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിച്ചു.

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവ്ലേക്കറിന്റെ ഭാര്യ സാവിത്രി കവ്ലേക്കർ ഗോവ ബി.ജെ.പി വനിത വിഭാഗത്തി​ന്റെ ഉപാധ്യക്ഷ പദവി രാജിവെച്ചു. ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പി.ഡബ്ല്യു.ഡി മുൻ മന്ത്രി ദീപക് പൗസ്കറും സ്വത​ന്ത്ര സ്ഥാനാർഥിയാകും. ഗോവ ഡെപ്യൂട്ടി സ്പീക്കർ ഇസിഡോർ ഫെർണാണ്ടസും ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു.

മുൻ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും ബി.ജെ.പിയിൽ നിന്ന് രാജിവച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

40 നിയമസഭാ മണ്ഡലങ്ങളിൽ 34 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക വ്യാഴാഴ്ചയാണ് ബിജെപി പ്രഖ്യാപിച്ചത്. ഫെബ്രുവരി 14നാണ് ഗോവയിൽ നിയമസഭ തെരഞ്ഞെടുപ്പ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - ticket Denied by BJP Deputy CM's wife and two others to contest as independents in Goa election 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.