ഗോവയിൽ സീറ്റു മോഹിച്ച കേന്ദ്ര മന്ത്രിപുത്രനെ തഴഞ്ഞ് ബി.ജെ.പി അവസാന പട്ടിക പുറത്തുവിട്ടു

പനാജി: ഫെബ്രുവരി 14ന് നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാർഥികളുൾപ്പെട്ട അവസാന പട്ടിക ബി.ജെ.പി  പ്രഖ്യാപിച്ചു. കുംബർജുവയിൽ നിന്ന് മത്സരിക്കാൻ നീക്കം നടത്തിയിരുന്ന കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ മകൻ സിദ്ധേഷ് നായിക്ക് പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.

പനാജിയിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറെ തഴഞ്ഞാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തുവിട്ടത്. തുടർന്ന് ബി.ജെ.പി വിട്ട ഉത്പൽ പനാജിയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയയാൾക്കാണ് പനാജി ടിക്കറ്റ് ബി.ജെ.പി നൽകിയത്. 

ആറു പേരടങ്ങുന്ന അവസാന പട്ടിക പ്രഖ്യാപിച്ചതോടെ ഗോവയിലെ മുഴുവൻ ബി.ജെ.പി സ്ഥാനാർഥികളുടെയും ചിത്രം വ്യക്തമായി. കഴിഞ്ഞ തവണ വിജയിച്ച എം.എൽ.എമാരെ കൂട്ടത്തോടെ ബി​.ജെ.പിയിലെത്തിച്ച് വൻ അട്ടിമറിയാണ് ഗോവയിൽ ബി.ജെ.പി നടത്തിയത്. അതുകൊണ്ട് തന്നെ കോൺ​ഗ്രസടക്കമുള്ള പാർട്ടികൾ ഇത്തവണ സ്ഥാനാർഥികളെ ആരാധനാലയങ്ങളിലെത്തിച്ച് കൂറുമാറില്ലെന്ന് സത്യം ചെയ്യിക്കുന്ന അപൂർവതക്കും ഗോവ സാക്ഷിയായി. 


Tags:    
News Summary - BJP's 2nd List For Goa Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.