പനാജി: ഗോവയിൽ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്. ഗവർണർ ശ്രീധരൻ പിള്ളയെ മൂന്ന് മണിക്ക് കാണുന്നതിനാണ് കോൺഗ്രസ് അനുമതി തേടിയിരിക്കുന്നത്. എന്നാൽ, അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ഈ വർഷവും ഗോവയിൽ ഭൂരിപക്ഷം നേടാനാവുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ തെറ്റ് ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് ഒരുമുഴം നീട്ടിയെറിയുന്നത്. 2017ൽ ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോൺഗ്രസായിരുന്നു.
എന്നാൽ, ചെറുകക്ഷികളെ അതിവേഗം ഒപ്പംകൂട്ടി ബി.ജെ.പി സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്ന് ഗവർണർ ബി.ജെ.പിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.