പനാജി: എക്സ്റ്റിപോൾ ഫലങ്ങളെ ശരിവെച്ച് ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ ബി.ജെ.പിയുടെ മുന്നേറ്റമാണ് ഉണ്ടായതെങ്കിലും പിന്നീട് കോൺഗ്രസ് ശക്തമായി തിരിച്ച് വരികയായിരുന്നു. 20 സീറ്റുകളിൽ കോൺഗ്രസും 17 സീറ്റുകളിൽ ബി.ജെ.പിയുമാണ് ഗോവയിൽ മുന്നേറുന്നത്. നാല് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും മുന്നേറ്റം നടത്തുന്നുണ്ട്. ഇവിടെ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പിടിക്കുന്ന സീറ്റുകൾ നിർണായകമാവും.
ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ ലീഡ് ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നേരത്തെ പനാജിയിൽ ഉത്പൽ പരീക്കറിന് ബി.ജെ.പി സീറ്റ് നിഷേധിക്കുകയായിരുന്നു. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ഉത്പൽ പരീക്കർ മത്സരിച്ചു. ശിവസേന-എൻ.സി.പി സഖ്യവും ഉത്പൽ പരീക്കറിന് പിന്തുണയറിയിച്ചിരുന്നു.
ഗോവയിൽ കുതിരക്കച്ചവടത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് കോൺഗ്രസ് എം.എൽ.എമാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എക്സിറ്റ്പോൾ ഫലങ്ങൾ ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടാമാണ് പ്രവചിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.