ഫയൽ ചിത്രം

ഗോവയിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി; മുൻ ഉപമുഖ്യമന്ത്രി ദയാനന്ദ് നർവേകർ രാജിവെച്ചു

പനാജി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടിയേകി മുൻ ഉപമുഖ്യമന്ത്രി ദയാനന്ദ് നർവേകർ പാർട്ടി വിട്ടു. പോർവോരിം മണ്ഡലത്തിൽ നിന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടും.

2021 ഒക്ടോബറിലാണ് നർവേക്കർ ആം ആദ്മി പാർട്ടിയിൽ ചേർന്നത്. ഏഴുതവണ എം.എൽ.എ ആയിരുന്നു. എം.ജി.പി ടിക്കറ്റിൽ 1977ൽ തിവിം മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ആദ്യമായി നിയമസഭയിലെത്തിയത്. അൽഡോണ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എയായി. 1999 നവംബർ മുതൽ 2000 ഒക്ടോബർ വരെയാണ് ഉപമുഖ്യമന്ത്രി കസേരയിൽ ഇരുന്നത്.

1985 മുതൽ 1989 വരെ സ്പീക്കറായിരുന്നു. വിവിധ ക്യാബിനറ്റുകളിൽ ധനകാര്യം, നിയമം, തൊഴിൽ, ഹൗസിങ് ബോർഡ്-നഗര വികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Tags:    
News Summary - Ex-Goa deputy chief minister Dayanand Narvekar quits Aam Aadmi Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.