ഗോവയിൽ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സെക്കേറ ബി.ജെ.പിയിൽ

പനാജി: ഗോവയിൽ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സെക്കേറ ബി.ജെ.പിയിൽ ചേർന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

ജോസഫിന്റെ വരവ് കലാൻഗ്യൂട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ തടസങ്ങളും മറികടന്ന് പാർട്ടി കേവല ഭൂരിപക്ഷം നേടുമെന്നും സാവന്ത് അവകാശപ്പെട്ടു. ജോസഫ് കലാൻഗ്യൂട്ടിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി ടിക്കറ്റ് നൽകിയാൽ മത്സരിക്കുമെന്ന് ജോസഫ് പ്രതികരിച്ചു. മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന മൈക്കൽ ലോബോയാണ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി.

ജോസഫിനെ പാർട്ടിയിൽ ഉൾപെടുത്തിയതിന് പിന്നാലെ മുൻ സഹപ്രവർത്തകനായ ലോബോയെ സാവന്ത് കടന്നാക്രമിച്ചു. ലോബോ രാജ്യത്തെക്കാൾ സ്വന്തം ഭാര്യക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണെന്നായിരുന്നു സാവന്തിന്റെ വിമർശനം.

ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന ലോബോ അടുത്തിടെയാണ് ഭാര്യക്കൊപ്പം ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഭാര്യക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനാലാണ് അദ്ദേഹം പാർട്ടി വിട്ടതെന്നാണ് ബി.ജെ.പിയുടെ ആരോപണം. ലോബോ കാലൻഗ്യൂട്ടിലും ഭാര്യ ദേലിയക്ക് സിയോലിമിലും കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുകയാണ്. 

Tags:    
News Summary - Former Congress leader Joseph Sequeira joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.