പനാജി: ഗോവ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികൾ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ വിജയിച്ച ശേഷം 10 എം.എൽ.എമാർ പല ഘട്ടങ്ങളിലായി മറുകണ്ടം ചാടിയത് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ മത്സരത്തിന് മുമ്പ് തന്നെ പാർട്ടിവിടില്ലെന്ന സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്.
40 അംഗ മന്ത്രിസഭയിലേക്ക് ഈ മാസം 14നാണ് തെരഞ്ഞെടുപ്പ്. ബി.ജെ.പിയെ നേരിടാൻ ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി) യുമായി കോൺഗ്രസ് നേരത്തെ സഖ്യമുണ്ടാക്കിയിരുന്നു. 37 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളെ ജി.എഫ്.പി പിന്തുണക്കും. മൂന്നിടങ്ങളിലാണ് ജി.എഫ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ജി.എഫ്.പി സ്ഥാനാർഥികളും കൂറുമാറില്ലെന്ന സത്യപ്രസ്താവനയിൽ ഒപ്പുവെച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഗോവ തെരഞ്ഞെടുപ്പ് ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി കൂടിയായ പി. ചിദംബരം, ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജി.പി.സി.സി) സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ചോതങ്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.