പനാജി: ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും ഭാര്യ റീത്ത ശ്രീധരനും ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി. ഗോവ രാജ്ഭവൻ ഉൾപ്പെടുന്ന താലിഗാവ് മണ്ഡലത്തിൽ ഗവൺമെന്റ് സ്കൂളിലെ 15–ാം നമ്പർ ബൂത്തിൽ രാവിലെ 7നാണ് വോട്ട് രേഖപ്പെടുത്തിയത്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കണക്കാക്കപ്പെടുന്നത് പ്രായപൂർത്തി വോട്ടവകാശം വഴി പാർലമെന്ററി ജനാധിപത്യം നടപ്പാക്കിയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിത സൗഹാർദ വോട്ടെടുപ്പ് കേന്ദ്രങ്ങൾ രൂപപ്പെടുത്തുകയും അവ വിജയകരമായി നടപ്പാക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് കമീഷനെയും അദ്ദേഹം അനുമോദിച്ചു.
കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത ശേഷമാണ് ഗോവയിലെ വോട്ടർ പട്ടികയിൽ ഇരുവരുടെയും പേര് ചേർത്തത്. വോട്ടവകാശം കാര്യക്ഷമമായി വിനിയോഗിക്കുന്നതിൽ ഗോവൻ ജനത പുലർത്തി വരുന്ന ജാഗ്രതയെ ശ്രീധരൻ പിള്ള അഭിനന്ദിച്ചു.
മാർച്ച് 10നാണ് ഗോവയിൽ ഫലപ്രഖ്യാപനം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.