മുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുഖ്യമന്ത്രി പ്രമോദ് സാവന്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത നീക്കം. 2012 മുതൽ വടക്കൻ ഗോവയിലെ സാൻക്യുലിമാണ് സാവന്തിെൻറ മണ്ഡലം. ഇവിടെ കോൺഗ്രസ് ധർമേഷ് സഗലാനിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സാവന്തിന് എതിരെ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കാൻ ആപ്, തൃണമൂൽ പാർട്ടികൾ നീക്കംനടത്തുന്നതായാണ് സൂചന.
അതേസമയം, ആപ്, തൃണമൂൽ, കോൺഗ്രസ് പാർട്ടികൾ പരസ്യമായി പോരടിക്കുന്നതാണ് മറ്റൊരു ചിത്രം. ആപ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ബുധനാഴ്ച പ്രഖ്യാപിക്കും. ഇതിനിടയിൽ കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പുറത്തുവിട്ടു. ബി.ജെ.പി അംഗത്വവും മന്ത്രിപദവും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബൊ അടക്കം ഒമ്പതു പേരുടെ സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്.
കലാൻഗുട്ടെയാണ് ലോബൊയുടെ മണ്ഡലം. ആഴ്ചകൾക്ക് മുമ്പ് പാർട്ടി വിട്ട് തൃണമൂലിൽ ചേർന്ന അലെക്സിയൊ റെജിനാൾഡൊ കോൺഗ്രസിൽ തിരിച്ചെത്തി. അതേസമയം, പനാജിയിൽ സ്വതന്ത്രനായി മനോഹർ പരീക്കറുടെ മകൻ ഉത്പൽ മത്സരിച്ചാൽ പിന്തുണക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ യോജിപ്പില്ല. മത്സരശേഷം ഉത്പൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന ആശങ്കയാണ് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
അച്ഛെൻറ മണ്ഡലമായ പനാജിയിൽ ടിക്കറ്റ് വേണമെന്ന ഉത്പലിെൻറ ആവശ്യം ബി.ജെ.പി ഇതുവരെ അംഗീകരിച്ചിട്ടില്ല.മത്സരക്കിനാറുച്ച് ഉത്പൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. പാർട്ടിയിൽ ചേർന്നാൽ സീറ്റ് ഉത്പലിന് നൽകുമെന്ന് ആപ് വ്യക്തമാക്കിയിട്ടുമുണ്ട്.
ഗോവ നിയമസഭ തെരഞ്ഞെടുപ്പിനുള്ള മൂന്നാമത് സ്ഥാനാർഥി പട്ടികയും പുറത്തിറക്കി കോൺഗ്രസ്. ഒമ്പതുപേരുടെ പട്ടികയാണ് ചൊവ്വാഴ്ച പുറത്തിറക്കിയത്. മൈക്കൽ ലോബോ (കലാൻഗ്യൂട്ട്), അമൻ ലോതികർ (ടിവിം), മേഘാശ്യാം റാവത്ത് (ബിച്ചോളിം), വികാസ് പ്രഭുദേശായ് (പോർവോറിം), ആന്റണി എൽ. ഫെർണാണ്ടസ് (സെന്റ് ആന്ദ്രേ), ധർമേശ് സംഗ്ലാനി (സാങ്കലിം), ജനാർദൻ ഭണ്ഡാരി (കാനക്കോന), പ്രസാദ് ഗവോങ്കർ (സാംഘിം), ലാവു മാംലേക്കർ (മാർക്കെയിം) എന്നിവരാണ് മത്സരിക്കുക. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇതടക്കം 26 സ്ഥാനാർഥികളുടെ പേരാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.