ഇതുപോലൊരു വികസനം ഗോവക്കാർ മുൻപ് കണ്ടിട്ടി​ല്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗോവയിലുണ്ടായ വികസനങ്ങൾ മുൻപ് ഉണ്ടായിട്ടില്ലെന്ന പ്രസ്താവനയുമായി ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇരട്ട എഞ്ചിൻ സർക്കാരാണ് ഗോവയിൽ ബി.ജെ.പിയുടെ നേട്ടമെന്നും, സംസ്ഥാനത്ത് പാർട്ടി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും സാവന്ത് പറഞ്ഞു. തനിക്കോ തന്‍റെ സർക്കാരിനെതിരെയോ അഴിമതി കേസുകൾ ഒന്നും തന്നെയില്ല. സുതാര്യമായ ഭരണം ജനങ്ങൾ കണ്ടതാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലം സർക്കാർ ചെയ്ത വികസനങ്ങൾ തന്നെയാണ് റിപ്പോർട്ട് കാർഡായി പാർട്ടി ജനങ്ങൾക്ക് മുന്നിൽ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ എൻ.ഡി.എ സർക്കാരുകൾ വീണ്ടും അധികാരത്തിൽ വരുമെന്ന് അടുത്ത മാസം നടക്കുന്ന മറ്റു നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കവെ സാവന്ത് പറഞ്ഞു.

ബി.ജെ.പി മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വമാണ് തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 

മറ്റു സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം നടപ്പാക്കുമ്പോൾ എന്തുകൊണ്ട് ഗോവയിൽ ബീഫ് നിരോധനം നടപ്പാക്കുന്നില്ലെന്ന് ചോദ്യത്തിന് ഗോവയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയും നമ്മൾ പരിഗണിക്കണമെന്നും അവർ തലമുറകളായി കഴിക്കുന്ന ബീഫ് നിരോധിക്കാൻ കഴിയില്ലെന്നും സാവന്ത് പ്രതികരിച്ചു.

ഫെബ്രുവരി 14 ന് ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 10 നാണ് വോട്ടെണ്ണൽ.

Tags:    
News Summary - Goans haven't seen these kind of development, CM Pramod Sawant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.