പനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ മുന്നിൽ. ശിവസേന-എൻ.സി.പി സഖ്യം പിന്തണ നൽകിയ ഉത്പൽ പരീക്കർ തുടക്കത്തിൽ തന്നെ ലീഡെടുക്കുകയായിരുന്നു.
അതേസമയം, സാൻക്വിലം മണ്ഡലത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിലാണ്. പനാജിയിലെ ഉത്പൽ പരീക്കറിന്റെ മുന്നേറ്റം ബി.ജെ.പിക്കാണ് കനത്ത തിരിച്ചടി നൽകുന്നത്. നേരത്തെ ഉത്പൽ പരീക്കർ പനാജിയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.