ഗോവ: നേതാക്കളെ വിലക്കുവാങ്ങാൻ പണമടങ്ങിയ പെട്ടിയുമായാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഗോവയിലെത്തിയതെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഗോവ ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങളെ വിമർശിക്കുകയായിരുന്നു ഫഡ്നാവിസ്.
'ജനങ്ങളെ വിലക്കുവാങ്ങാൻ തൃണമൂൽ കോൺഗ്രസ് പെട്ടിയുമായി ഗോവയിലെത്തിയിരുന്നു. എന്നാൽ ഗോവയിലെ ജനങ്ങൾ അതിന് തയാറായില്ല. ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റെ സഖ്യം വെറുതെയായി. ഇതിനോടകം തന്നെ തൃണമൂൽ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയം ഗോവയിലെ ജനങ്ങൾ നിരസിച്ചിട്ടുണ്ട്' -ഫഡ്നാവിസ് പറഞ്ഞു.
അഴിമതിയിൽ വിശ്വസിച്ചുകൊണ്ടുള്ളതാണ് കോൺഗ്രസ് രാഷ്ട്രീയം. അതുകൊണ്ടുതന്നെ അഴിമതി രാഷ്ട്രീയം ആരോപിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി ഉപേക്ഷിച്ച് ബി.ജെ.പിയിലെത്തിയിരുന്നു. മികച്ചതും സുസ്ഥിരവുമായ ഭരണമാണ് ബി.ജെ.പിയുടെ ലക്ഷ്യം. മനോഹർ പരീക്കർ മുതൽ പ്രമോദ് സാവന്ത് വരെ ഗോവയിലെ ജനങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ കഠിനമായി അധ്വാനിച്ചു. അതേസമയം അഴിമതി നിറഞ്ഞ രാഷ്ട്രീയത്തിലായിരുന്നു കോൺഗ്രസിന്റെ വിശ്വാസം' -ഫഡ്നാവിസ് പറഞ്ഞു.
ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 34 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. ഫെബ്രുവരി 14നാണ് ഗോവ നിയമസഭ തെരഞ്ഞെടുപ്പ്.
ഗോവയിൽ 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ തൃണമൂൽ കോൺഗ്രസ് പ്രാഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുമായി ചേർന്നാണ് തൃണമൂലിന്റെ മത്സരം. ഒമ്പത് സീറ്റുകളിൽ എം.ജി.പി മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.