യു.പിയിൽ നാലാംഘട്ട പ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് ബുധനാഴ്ച

ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ നാ​ലാം ഘ​ട്ട പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. നാ​ലാം ഘ​ട്ട​ത്തി​ൽ പി​ലി​ബി​ത്ത്, ല​ഖിം​പു​ർ ഖേ​രി, സീ​താ​പു​ർ, ഹ​ർ​ദോ​യ്, ഉ​ന്നാ​വോ, ല​ഖ്‌​നോ, റാ​യ്ബ​റേ​ലി, ബ​ന്ദ, ഫ​ത്തേ​പു​ർ ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 59 മ​ണ്ഡ​ല​ങ്ങ​ളി​ലെ 624 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ധി​യാ​ണ് നി​ർ​ണ​യി​ക്കു​ക.

2017ൽ 59 ​സീ​റ്റു​ക​ളി​ൽ ബി.​ജെ.​പി 51ഉം ​സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് നാ​ലെ​ണ്ണ​വും ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​ക്ക് മൂ​ന്ന് സീ​റ്റും ല​ഭി​ച്ചി​രു​ന്നു. ബി.​ജെ.​പി​ സ​ഖ്യ​ക​ക്ഷി​യാ​യ അ​പ്നാ ദ​ൾ (സോ​നേ​ലാ​ൽ) ഒ​രു സീ​റ്റും നേ​ടി​യി​രു​ന്നു.

59 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 61.61 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. 2017ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം ഘ​ട്ട​ത്തി​ൽ 62.21 ശ​ത​മാ​ന​വും 2019ലെ ​പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 59.73 ശ​ത​മാ​ന​വു​മാ​യി​രു​ന്നു പോ​ളി​ങ്. 

Tags:    
News Summary - The fourth phase of the campaign is over; Voting ends Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.