യു.പിയിൽ നാലാംഘട്ട പ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് ബുധനാഴ്ച
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പ്രചാരണം അവസാനിച്ചു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. നാലാം ഘട്ടത്തിൽ പിലിബിത്ത്, ലഖിംപുർ ഖേരി, സീതാപുർ, ഹർദോയ്, ഉന്നാവോ, ലഖ്നോ, റായ്ബറേലി, ബന്ദ, ഫത്തേപുർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 59 മണ്ഡലങ്ങളിലെ 624 സ്ഥാനാർഥികളുടെ വിധിയാണ് നിർണയിക്കുക.
2017ൽ 59 സീറ്റുകളിൽ ബി.ജെ.പി 51ഉം സമാജ്വാദി പാർട്ടിക്ക് നാലെണ്ണവും ബഹുജൻ സമാജ് പാർട്ടിക്ക് മൂന്ന് സീറ്റും ലഭിച്ചിരുന്നു. ബി.ജെ.പി സഖ്യകക്ഷിയായ അപ്നാ ദൾ (സോനേലാൽ) ഒരു സീറ്റും നേടിയിരുന്നു.
59 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിൽ 61.61 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടത്തിൽ 62.21 ശതമാനവും 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 59.73 ശതമാനവുമായിരുന്നു പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.