ദിസ്പുർ: അസമിൽ ഭരണത്തിൽ ബി.ജെ.പി തന്നെ തുടരുമെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവൽ. കഴിഞ്ഞ അഞ്ചുവർഷത്തെ ജനകീയ ഭരണത്തിന്റെ അടയാളമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും സർവാനന്ദ സോനോവൽ പറഞ്ഞു. മജൂലി മണ്ഡലത്തിൽ നിന്നാണ് സോനോവൽ വിധി തേടിയത്. കോൺഗ്രസിന്റെ രാജീബ് ലോചനേക്കാൾ സോനോവൽ ബഹുദൂരം മുന്നിലാണ്.
ഒടുവിൽ വിവരം ലഭിക്കുേമ്പാൾ ബി.ജെ.പി 60 സീറ്റിലും കോൺഗ്രസ് 26 സീറ്റിലും മുന്നിലാണ്. ബി.ജെ.പി സഖ്യ കക്ഷിയായ എ.ജി.പി പത്തു സീറ്റിലും മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.