പാലം അഴിമതി, ആഴക്കടൽ, അരി, ഇരട്ടവോട്ട്; പോ​രാ​ട്ടം ഹൈ​വോ​ൾ​ട്ടി​ൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ല​മാ​ണ് ജി​ല്ല​യി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന പ്ര​ധാ​ന രാ​ഷ്​​ട്രീ​യ പ്ര​ചാ​ര​ണ വി​ഷ​യ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം ചൂ​ടു​പി​ടി​ച്ച​തോ​ടെ ഒ​രു​പി​ടി രാ​ഷ്​​ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളിലേക്കും ഏ​റ്റു​മു​ട്ട​ലു​ക​ളിലേക്കും കൂടി​ വഴിമാ​റി. ദേ​ശീ​യ​നേ​താ​ക്ക​ളും സം​സ്ഥാ​ന നേ​താ​ക്ക​ളും എ​ത്തി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം ഹൈ​വോ​ൾ​ട്ടി​ൽ ക​ത്തു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​യ​ർ​ത്തി​വി​ട്ട ഇ​ര​ട്ട​വോ​ട്ട് ആ​രോ​പ​ണം ജി​ല്ല​യി​ലും ച​ർ​ച്ച​യാ​ണ്. എ​റ​ണാ​കു​ളം, തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ര​ട്ട​വോ​ട്ട് ആ​രോ​പ​ണം ഉ​യ​ർ​ത്തി ഹൈ​ബി ഈ​ഡ​ൻ എം.​പി​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

എ​ൽ​ദോ​സ്​ കു​ന്ന​പ്പി​ള്ളി​യും ആ​രോ​പ​ണ​മു​ന്ന​യി​ച്ചെ​ങ്കി​ലും അ​​ദ്ദേ​ഹ​ത്തി​നും ഭാ​ര്യ​ക്കും ര​ണ്ടി​ട​ത്ത്​ വോ​ട്ട​​ു​ള്ള​ത്​ എ​തി​ർ പ്ര​ചാ​ര​ണാ​യു​ധ​മാ​യി മാ​റി. ജി​ല്ല​യി​ലെ​ത്തി​യ കോ​ൺ​ഗ്ര​സ് ദേ​ശീ​യ​നേ​താ​ക്ക​ൾ​വ​രെ രാ​ഷ്​​ട്രീ​യ ആ​യു​ധ​മാ​ക്കി​യ​ത് ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ർ വി​വാ​ദ​മാ​ണ്. തീ​ര​ദേ​ശ​ത്തെ പ​ര്യ​ട​ന​ത്തി​ൽ ഇ​ത് സം​സ്ഥാ​ന നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ചു. ശ​നി​യാ​ഴ്ച പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തീ​ര​ദേ​ശ പ​ര്യ​ട​ന​ത്തി​നി​ടെ​ത​ന്നെ ഇ​തി​ന് മ​റു​പ​ടി ന​ൽ​കി.

സൗ​ജ​ന്യ​ക്കി​റ്റി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സ്​​റ്റേ വ​ന്ന​താ​ണ് ഒ​ടു​വി​ലെ പ്ര​ചാ​ര​ണ വി​ഷ​യം. ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ പ​ര്യ​ട​നം ഉ​ഷാ​റാ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗ​വും ചൂ​ടേ​റു​ക​യാ​ണ്. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളും ആ​ദ്യ റൗ​ണ്ട് പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി. സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പ​ര​മാ​വ​ധി ആ​ളെ കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. മൈ​ക്ക് അ​നൗ​ൺ​സ്മെൻറു​ക​ൾ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. ഞാ​യ​റാ​ഴ്ച കു​ടും​ബ സ​ന്ദ​ർ​ശ​ന​ങ്ങ​ളാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബി.​ജെ.​പി അ​വ​രു​ടെ മ​ഹാ​സ​മ്പ​ർ​ക്ക ദി​വ​സ​മാ​യാ​ണ് ഞാ​യ​റാ​ഴ്ച നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ബൂ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും. പ​ര​സ്യ​പ്ര​ച​ര​ണ​ത്തി​ന് എ​ട്ട് ദി​വ​സം മാ​ത്ര​മാ​ണ് ഇ​നി​ശേ​ഷി​ക്കു​ന്ന​ത്. പ്ര​ചാ​ര​ണം ശ​ക്തി​യേ​റി​യ​തോ​ടെ മി​ക്ക മ​ണ്ഡ​ല​ത്തി​ലും ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Ernakulam district in assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.