രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയപോരാട്ടങ്ങളിലെപ്പോഴും ഹരിപ്പാട് എന്ന അമ്മ അദ്ദേഹത്തെ വാരിപ്പുണർന്നുനിൽക്കുന്നു. 'കേരളത്തിെൻറ നായകൻ; ഹരിപ്പാടിെൻറ മകൻ' മുദ്രാവാക്യം അലയടിക്കുകയാണിവിടെ. ഭരണത്തിെൻറ ക്യാപ്റ്റനായി രമേശിെൻറ വരവ് നാടുകൊതിക്കുന്ന പ്രതീതിയാണെവിടെയും. ഹരിപ്പാടിെൻറ പോരാട്ടം നാടിെൻറ നായകനുകൂടിയാകുന്നതും നേർചിത്രം.
ഹരിപ്പാട് എെൻറ അമ്മയാണെന്ന് രമേശ് എപ്പോഴും പറയാറ്. ഈ പരിഗണന അദ്ദേഹം നൽകുന്നതുകൊണ്ടുകൂടിയാണ് രണ്ടുവട്ടമല്ലാതെ ആരെയും ചേർത്തുനിർത്താത്ത ഹരിപ്പാട് രമേശ് ചെന്നിത്തലയെ നെഞ്ചേറ്റുന്നത്. അമ്മെയക്കാൾ വലിയ പോരാളിയില്ലെന്നാണല്ലോ ചൊല്ല്. ലീഡർ കെ. കരുണാകരനും ജനങ്ങളുമായുള്ള ഹൃദയ രസതന്ത്രം ആവാഹിച്ചെന്നപോലെയാണ് ജനക്കൂട്ടത്തോടുള്ള രമേശിെൻറയും ഇടപെടൽ. ആ പ്രസരിപ്പിൽ ജനം ഇളകും... വലത്തോട്ട് ചായും.
നേരം പുലരുന്നതേയുള്ളൂ. തലേന്ന് എറണാകുളം പര്യടനം കഴിഞ്ഞെത്തിയത് രാത്രി വൈകിയാണെങ്കിലും രാവിലെ അഞ്ചരക്ക് ഉണർന്നു. ക്യാമ്പ് ഒാഫിസിെൻറ ഒന്നാം നിലയിലാണ് ഹരിപ്പാടെത്തിയാൽ താമസം. പതിവുള്ള യോഗ മുടങ്ങുന്നത് ഞായറാഴ്ചയും സംഭവിച്ചു.
പ്രചാരണം തുടങ്ങിയതുമുതൽ ശീലങ്ങളൊക്കെ തെറ്റി. തിരക്കോടുതിരക്ക്. തുടരെ ഫോൺവിളികൾ. പ്രഭാതഭക്ഷണം കഴിച്ചിറങ്ങിവരുേമ്പാൾ ഇലക്ഷൻ കമ്മിറ്റി കൺവീനർ എം.എം. ബഷീർ അടക്കം പാർട്ടി പ്രവർത്തകരും വിവിധ ആവശ്യങ്ങൾക്കെത്തിയവരും ഉൾെപ്പടെ ഓഫിസിൽ ഒരുപാടു പേർ. എല്ലാവരെയും കേട്ട് പരിഹാര നിർദേശം.
ഓശാനപ്പെരുന്നാൾ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു ആദ്യ പുറപ്പെടൽ. ഒപ്പം ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ്. വഴിക്ക് വാഹനം നിർത്തി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൊഴൽ. അതിനിടെ, പ്രതിപക്ഷനേതാവിനെ കാത്ത് ഒരുകൂട്ടം പേർ. എല്ലാവരോടും കുശലാന്വേഷണം.
പള്ളിപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലാണ് ആദ്യമെത്തിയത്. അവിടെ വിശ്വാസികളെയും കൈക്കാരന്മാരെയും കണ്ടു. കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചേപ്പാട് എന്നിവിടങ്ങളിലെ പള്ളികളിലും ഓശാന ഞായർ പ്രമാണിച്ചെത്തി. അച്ചന്മാരെയും കണ്ടാണ് മടങ്ങിയത്. അതിനിടെ മണ്ണാറശ്ശാലയടക്കം ഇടങ്ങളിൽ നാല് വിവാഹച്ചടങ്ങുകളിലും പങ്കെടുത്തു.
എറണാകുളത്തെ പര്യടനത്തിനുശേഷം വീണുകിട്ടിയ മണിക്കൂറുകൾ സ്വന്തം മണ്ഡലത്തിൽ ചെലവിടാനാണ് രമേശ് ഞായറാഴ്ച രാവിലെ സമയം വിനിയോഗിച്ചത്. പര്യടനം ഉച്ചക്കുശേഷം പത്തനംതിട്ടയിലായിരുന്നു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തിലേക്ക് ഇനി തിരികെയെത്തുക.ഹരിപ്പാട്ടെ പ്രചാരണ യോഗങ്ങളിൽ സംസാരിക്കവെ പലപ്പോഴും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കണ്ഠമിടറും.
തന്നെ തുടരെ ചേർത്തുപിടിക്കുന്ന നാടിെൻറ സ്നേഹം പറയുേമ്പാഴാണ് പലപ്പോഴും അദ്ദേഹം വികാരാധീനനാകുന്നത്. ''രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ ഹരിപ്പാട്ടെ ജനങ്ങൾ എന്നെ ഹൃദയത്തോട് ചേർത്തുപിടിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയക്കാരന് ഇതിെനക്കാൾ വലിയ സമ്പാദ്യവും സൗഭാഗ്യവുമില്ല'' തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ചെന്നിത്തലയുടെ കണ്ഠമിടറുന്നു. ഏതുസ്ഥാനെത്തക്കാൾ വലുതാണ് ഹരിപ്പാട്ടെ ജനം തരുന്ന സ്േനഹം. 1982ൽ 26ാം വയസ്സിലാണ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
നാലുതവണ ഇവിടെ എം.എൽ.എ ആകാൻ ജനങ്ങൾ അവസരം നൽകി. ഇത് അഞ്ചാം തവണ. മത്സരിക്കുന്നെങ്കിൽ ഹരിപ്പാടുനിന്നായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു. തന്നെ മകെനപോലെയാണ് ഈ നാട് സ്നേഹിക്കുന്നതെന്നും ഈ സ്നേഹവായ്പ് ഹൃദയത്തിലെപ്പോഴും കൊണ്ടുനടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുനിർത്തുേമ്പാൾ നിർത്താത്ത കരഘോഷം.
ആറാട്ടുപുഴ: കുമാരപുരത്ത് താൽക്കാലികമായി താമസമാക്കിയ വീട്ടിൽനിന്ന് രാവിലെ ഏഴിനുതന്നെ ആർ. സജിലാൽ പ്രചാരണത്തിനിറങ്ങി. നേരെ കരുവാറ്റയിലേക്ക്. അവിടെ കാരമുട്ട്, കാരമുട്ട് വടക്കേക്കര കോളനികളിൽ ഭവനസന്ദർശനം. തുടർന്ന് സ്വീകരണ പരിപാടി. ഒമ്പതുമണിയോടെ പ്രഭാതഭക്ഷണശേഷം പോയത് ഹരിപ്പാട്ടെ അരനാഴിക പട്ടികജാതി കോളനിയിൽ. ഹരിപ്പാട് ടൗണിലെ കടകളും സന്ദർശിച്ചു. പള്ളിപ്പാട്ടെ ആരാഴി പള്ളിയിലെത്തി വിശ്വാസികളെ കണ്ട് വോട്ട് അഭ്യർഥിച്ചു.
അവരോടൊപ്പം കഞ്ഞിയും പയറും കഴിച്ചു. പിന്നീട് പോയത് നാക്രത്തു കോളനി, മഠത്തിൽ പറമ്പിൽ കോളനി, പ്ലാക്കോട് കോളനി, ചക്കൂർമഠം കോളനി, പാട്ടുകാരൻ പറമ്പിൽ കോളനി എന്നിവിടങ്ങളിലേക്ക്. ഇവിടെയെല്ലാം സ്ഥാനാർഥിയെ അനുഗമിച്ച് പ്രദേശത്തെ നേതാക്കന്മാരും പ്രവർത്തകരും ഉണ്ടായിരുന്നു.
ഉച്ചക്ക് രേണ്ടാടെ ആറാട്ടുപുഴ പഞ്ചായത്തിൽ നല്ലാണിക്കലെത്തി. പഞ്ചായത്തിലെ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി എം. മുസ്തഫ, പ്രസിഡൻറ് എം. ഖാൻ, സി.പി.എം വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ആനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശത്തെ പ്രവർത്തകർ സ്വീകരിച്ചു. നല്ലാണിക്കൽ കോളനിയിലെ വീടുകൾ സന്ദർശിച്ചു. മണി ഭവനത്തിൽ ബിന്ദു സുഭാഷിതെൻറ വീട്ടിൽ ഉച്ചയൂണ്. വ്യക്തിയല്ല, രാഷ്ട്രീയ നിലപാടുകളും വികസനവുമാണ് ചർച്ചാവിഷയമാകുന്നതെന്ന് സജിലാൽ പറഞ്ഞു. ഇടതുസർക്കാറിന് അനുകൂല തരംഗം കേരളം മുഴുവൻ അലയടിക്കുകയാണ്. ഹരിപ്പാടും സ്ഥിതിയിൽ മാറ്റമില്ല. ഭരണകക്ഷിയിൽപെട്ട എം.എൽ.എ വരണമെന്ന് ജനം ആഗ്രഹിക്കുന്നു.
കോൺഗ്രസ് സ്ഥാനാർഥി എത്ര സമുന്നതനാണെങ്കിലും അദ്ദേഹത്തിെൻറ പാർട്ടിയുടെ നിലപാടുകളാണ് ജനം പരിശോധിക്കുന്നത്. കന്നിയങ്കം ആണെങ്കിലും മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തിലെ ജനങ്ങൾ നൽകുന്ന സ്വീകരണം അതിന് തെളിവാണ്. ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾക്കുശേഷം സജിലാൽ വീണ്ടും പ്രചാരണരംഗത്ത് സജീവമായി. കള്ളിക്കാട് പ്രദേശത്തെ നാലോളം തൊഴിലുറപ്പ് സൈറ്റുകൾ സന്ദർശിച്ചു. വാഹനങ്ങൾ കടന്നുചെല്ലാത്ത ഇടങ്ങളിൽ ഇടവഴികൾ താണ്ടിയാണെത്തിയത്. ജോലിചെയ്തിരുന്ന സ്ത്രീകളുമായി പത്തുമിനിറ്റോളം സംസാരിച്ചു. വികസന പ്രവർത്തനങ്ങളും തുടർഭരണം വരേണ്ടതിെൻറ ആവശ്യകതയും ചുരുങ്ങിയ വാക്കിൽ വിശദീകരിച്ചു.
തിരികെ പോകുന്ന വഴി വയോധികയായ തെക്കേ പോളയിൽ വിശാലതയോട് വോട്ട് അഭ്യർഥിച്ചു. ''എെൻറ വീട്ടിൽകൂടി കയറിയിട്ട് പോ മോനേ'' എന്ന ആവശ്യം പ്രകടിപ്പിച്ചപ്പോൾ സജിലാലിന് നിഷേധിക്കാൻ കഴിഞ്ഞില്ല. കിടപ്പുരോഗിയായ അവരുടെ ഭർത്താവിനോടും വോട്ട് അഭ്യർഥിച്ചാണ് സജിലാൽ ഇറങ്ങിയത്. ശേഷം പ്രവർത്തകെൻറ സ്കൂട്ടറിന് പിറകിലിരുന്നായി യാത്ര. ഇരുവശങ്ങളിൽ നിന്നവരെ അഭിവാദ്യം ചെയ്ത് കള്ളിക്കാട് എ.കെ.ജി നഗറിലെത്തി.
ബൈക്ക് റാലിയുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ തൃക്കുന്നപ്പുഴയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന സമ്മേളന പരിപാടിയിലേക്ക്. കോരിച്ചൊരിയുന്ന മഴയത്ത് പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. എ.എ. റഹീം പരിപാടിയിൽ പങ്കെടുക്കാതിരുന്നത് അണികളെ നിരാശരാക്കി. പൊതുസമ്മേളനത്തിൽ ചെറിയ പ്രസംഗത്തിനുശേഷം മുതുകുളത്ത് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുക്കുന്ന പരിപാടിയിലേക്ക്. സമ്മേളന സ്ഥലത്തെത്തി കടകൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.