ഹരിപ്പാട് (ആലപ്പുഴ): രാഹുല്‍ ഗാന്ധി വിഭാവനംചെയ്ത ന്യായ് പദ്ധതി കേരളത്തിന് രക്ഷയാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കരുവാറ്റയില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപ്പാക്കുന്ന പദ്ധതി മാത്രെമ യു.ഡി.എഫ് മുന്നോട്ടുവെക്കാറുള്ളൂ. പെട്രോള്‍ വിലവർധനമൂലം കേരളം ഉൾപ്പെൊയുള്ള സംസ്ഥാനങ്ങളില്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നികുതി കുറക്കാതെ കേരള സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു. 200 കോടി മുടക്കി പരസ്യം നല്കി പരസ്യസര്ക്കാറായി പിണറായി സര്‍ക്കാര്‍ മാറി. പരസ്യത്തിന് വിനിയോഗിച്ച 200 കോടി ഉണ്ടെങ്കില്‍ 4000 വീടുകള്‍ പാവങ്ങള്‍ക്ക് നിർമിച്ചുകൊടുക്കാമായിരുന്നു.
വിശ്വാസികളെ വഞ്ചിച്ച പിണറായി സര്‍ക്കാറിനെതിരെ ജനം ഇത്തവണ വിധിയെഴുതും.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജോസ് പരുവക്കാടന്‍ അധ്യക്ഷത വഹിച്ചു. ദീപ്തി മേരി വര്‍ഗീസ്, എ.കെ. രാജന്, കെ.എം. രാജു, കെ.കെ. സുരേന്ദ്രനാഥ്, ജോണ്‍ തോമസ്, എം.ആര്. ഹരികുമാര്‍, വി. ഷുക്കൂര്‍, കെ. ബാബുക്കുട്ടന്, മുഞ്ഞനാട്ട് രാമചന്ദ്രന്, കെ.പി. ശ്രീകുമാര്‍, സുജിത്ത് എസ്. ചേപ്പാട്, ജേക്കബ് തമ്പാന്, ബിനു ചുളിയില്‍, എ.ഐ. മുഹമ്മദ് അസ്ലം മോഹനന് പിള്ള, കെ. ഹരിദാസ്, ജി. പത്മനാഭക്കുറുപ്പ്, ഷജിത്ത് ഷാജി, ഷിബുലാല്‍, പി. മുകുന്ദന്, സുരേഷ് കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.